ചിറയിൻകീഴ് ∙ കടയ്ക്കാവൂരിൽ ലിവിങ് ടുഗതർ പങ്കാളിയായിരുന്ന യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. കായിക്കര കൊച്ചു ചാത്തിയോട് വീട്ടിൽ അനു (38) ആണ് അറസ്റ്റിലായത്.
വക്കം നിലയ്ക്കാമുക്കിനടുത്ത് ഗാന്ധി മുക്കിനു സമീപം കടയ്ക്കാവൂർ വയൽത്തിട്ട റാഷ് വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന വിജിമോൾക്ക് (38) ആണ് വെട്ടേറ്റത്.
വൈകിട്ടായിരുന്നു സംഭവം.
കൈയ്യിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് വിജിമോളുടെ തലയിലും കാലുകളിലും കൈകളിലും വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയെ സമീപവാസികൾ ചേർന്ന് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
ആക്രമണത്തിനു ശേഷം സ്ഥലത്തു നിന്നു കടന്നുകളഞ്ഞ പ്രതിയെ കടയ്ക്കാവൂർ പൊലീസ് രാത്രിയോടെയാണ് അറസ്റ്റു ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]