കൊച്ചി / തിരുവനന്തപുരം ∙ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക പ്രവർത്തന മികവ് പരിശോധിക്കുന്ന കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്കിൽ (എൻഐആർഎഫ്) കേരളത്തിലെ സർവകലാശാലകൾക്ക് നേട്ടം. മികച്ച 10 പൊതു സർവകലാശാലകളിൽ കേരള സർവകലാശാലയ്ക്ക് അഞ്ചാം റാങ്കും കുസാറ്റിന് ആറാം റാങ്കും ലഭിച്ചു.
ആദ്യത്തെ 50 റാങ്കിങ്ങിൽ കേരളത്തിൽ നിന്ന് നാല് സർവകലാശാലകൾ സ്ഥാനം പിടിച്ചു. മഹാത്മാഗാന്ധി സർവകലാശാല സംസ്ഥാന പൊതു സർവകലാശാലകളിൽ 17-ാം സ്ഥാനത്തും കാലിക്കറ്റ് സർവകലാശാല 38-ാം സ്ഥാനത്തും ഇടം നേടി.
വിദ്യാർഥികളുടെ പങ്കാളിത്തം, അധ്യാപക വിദ്യാർഥി അനുപാതം, സ്ഥിരം അധ്യാപകരുടെ അക്കാദമിക മികവും ഗവേഷണപരവുമായ പരിചയസമ്പത്ത്, സാമ്പത്തിക സ്രോതസ്സും വിനിമയ രീതിയും, ഗവേഷണ പ്രസിദ്ധീകരണ നേട്ടങ്ങളും അവയുടെ ഗുണനിലവാരവും, ഗവേഷണ പ്രോജക്ടുകളുടെ എണ്ണം, പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും, ഗവേഷണ ബിരുദങ്ങളുടെ എണ്ണം, ഇതര സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും പ്രവേശനം കരസ്ഥമാക്കുന്ന വിദ്യാർഥികളുടെ എണ്ണം, വിദ്യാർഥികളുടെ തൊഴിൽ സാധ്യതകൾ, കലാകായിക മേഖലകളിലെ നേട്ടങ്ങൾ, ദേശീയ, രാജ്യാന്തര ബഹുമതികൾ, വിവിധ പഠന അനുബന്ധ മേഖലകളിലുള്ള വനിതാ പ്രാതിനിധ്യം, സാമ്പത്തിക-സാമൂഹിക പിന്നാക്കാവസ്ഥയിലുള്ള വിദ്യാർഥികൾക്കുള്ള സൗകര്യങ്ങളും സഹായങ്ങളും, വിദ്യാർഥി സൗഹൃദ പഠന അന്തരീക്ഷം, ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികൾക്ക് വേണ്ടി ഒരുക്കുന്ന സംവിധാനങ്ങൾ മുതലായവ വിലയിരുത്തിയാണ് റാങ്കിങ് നിർണയിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]