ഇടവ∙ ജംക്ഷനിലെ റെയിൽവേ മേൽപാലം നിർമാണത്തിനെതിരെ കോടതിയിൽ നിലനിന്ന തടസ്സവാദങ്ങൾ തള്ളിയതോടെ മേൽപാലം നിർമാണ നടപടികൾക്കു വീണ്ടും ജീവൻ വച്ചു. ഇടവ റെയിൽവേ സ്റ്റേഷനും പഞ്ചായത്ത് ഓഫിസും ഉൾപ്പെടെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ഇടവ ജംക്ഷനിൽ വിഭാവനം ചെയ്ത മേൽപാലത്തിന്റെ സ്ഥാന നിർണയത്തിൽ അപാകതയുള്ളതിനാൽ പുനഃപരിശോധന ആവശ്യപ്പെട്ടു സ്ഥലമുടമകളായ ഏതാനും പേർ സുപ്രീം കോടതിയെ സമീപിച്ചതാണ് നിർമാണ പ്രവർത്തനങ്ങളെ ബാധിച്ചത്.
ഇക്കാര്യത്തിൽ ഇടപെടാനില്ലെന്നു വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്.
പാലം അലൈൻമെന്റ് അശാസ്ത്രീയമെന്നും വളച്ചുകെട്ടി പോകുന്നതാണെന്നും കാണിച്ചു നേരത്തെ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയതിനെ തുടർന്നാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്. പഞ്ചായത്ത് പരിധികളിൽ ജനതാമുക്ക്, ഇടവ ജംക്ഷൻ, ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് റെയിൽവേ ഗേറ്റ് നിലവിലുള്ളത്. ഇടവ ജംക്ഷനിലാണ് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. 35 കോടിയോളം ചെലവ് കണക്കാക്കുന്ന മേൽപ്പാലം പദ്ധതിക്ക് ഇതിനകം അറുപതിലധികം ഉടമകളിൽ നിന്നു സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കി അവർക്കുള്ള നഷ്ടപരിഹാര തുക വിതരണം ചെയ്തു കഴിഞ്ഞിരുന്നു. എന്നാൽ സുപ്രീം കോടതിയിൽ കേസ് എത്തിയതോടെ തുടർനിർമാണപ്രവർത്തനങ്ങൾ സ്തംഭനത്തിലായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]