കിളിമാനൂർ∙ പുളിമാത്ത് പഞ്ചായത്തിൽ വർഷങ്ങളായി തകർന്നു കിടക്കുന്ന മൊട്ടലുവിള ക്ഷീരസംഘം പുല്ലയിൽ മരോട്ടികടവ് പാലം റോഡ് നവീകരണം നീളുന്നു, യാത്രാദുരിതത്തിൽ ജനങ്ങൾ. വാമനപുരം നദിക്ക് കുറുകെ ചെറുകാരത്ത് പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചപ്പോൾ കാരേറ്റ് നഗരൂർ റോഡിലെ വാഹന ഗതാഗതം ഒരു വർഷത്തോളം ഇതുവഴി തിരിച്ചു വിട്ടിരുന്നു. ഇതേ തുടർന്നാണ് റോഡ് പൂർണമായും തകർന്നത്.
മെറ്റലും ടാറും ഇളകി പോയതോടെ റോഡ് വലിയ കുഴികളായി പാലത്തിന്റെ നിർമാണത്തിനായി ഗതാഗതം തിരിച്ചു വിടുന്ന റോഡിന്റെ നവീകരണം നടത്തേണ്ട പൊതുമരാമത്ത് വകുപ്പ് ഈ റോഡിന്റെ നവീകരണം നടത്തിയില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. പുളിമാത്ത് പഞ്ചായത്തിലെ 2, 16 വാർഡുകളെ ബന്ധിപ്പിക്കുന്ന റോഡിന്റെ നവീകരണം വൈകുന്നതു കാരണം ഇതു വഴിയുള്ള ഗതാഗതം ഏറെ ദുഷ്കരമായി.
ഇരുചക്ര വാഹനക്കാരും ഓട്ടോക്കാരും ആണ് ദുരിതത്തിലായത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]