
തിരുവനന്തപുരം ∙ വൈദ്യുത ലൈനുകളുടെ സുരക്ഷാ പരിശോധന ഓവർസീയർമാർ ഈ മാസം 31ന് മുൻപു പൂർത്തിയാക്കണമെന്നു കെഎസ്ഇബി. 11, 22, 33 കെവി ലൈനുകളുടെയും വിതരണ ട്രാൻസ്ഫോമറുകളുടെയും പരിശോധന സെപ്റ്റംബർ 30ന് മുൻപ് സബ് എൻജിനീയർമാർ പൂർത്തിയാക്കണം.
ഓരോ ദിവസത്തെയും പരിശോധന പട്രോളിങ് റജിസ്റ്ററിൽ രേഖപ്പെടുത്തി മുൻഗണനാടിസ്ഥാനത്തിൽ അപാകതകൾ പരിഹരിക്കണമെന്നും കെഎസ്ഇബി സിഎംഡിയുടെ നിർദേശപ്രകാരം പുറത്തിറക്കിയ സർക്കുലറിലുണ്ട്.
ചുമതലയുള്ള ഉദ്യോഗസ്ഥൻ പരിശോധനയുടെ വിശദാംശങ്ങൾ ദിവസേന പട്രോളിങ് റജിസ്റ്ററിൽ രേഖപ്പെടുത്തി, അസിസ്റ്റന്റ് എൻജിനീയറെ ബോധ്യപ്പെടുത്തണം. പരിശോധിച്ച ലൈനിന്റെ നീളം, ട്രാൻസ്ഫോമറിന്റെ എണ്ണം, കണ്ടെത്തിയ അപാകതകൾ, അതു പരിഹരിക്കാൻ ചെയ്യേണ്ട
ജോലികളുടെ മുൻഗണന, പരിശോധിച്ച തീയതി തുടങ്ങിയ വിവരങ്ങളുണ്ടാകണം. മുൻഗണന നിശ്ചയിച്ച് അസിസ്റ്റന്റ് എൻജിനീയർ ജോലികൾ പൂർത്തിയാക്കണം.
മേലുദ്യോഗസ്ഥർക്ക് ഇതിന്റെ മേൽനോട്ട, പരിശോധനാ ചുമതലകളും നൽകി.
വൈദ്യുതലൈനിൽനിന്നും പോസ്റ്റ് ഒടിഞ്ഞുവീണും ഉൾപ്പെടെ അപകടങ്ങൾ തുടർച്ചയായ സാഹചര്യത്തിലാണു സംസ്ഥാനത്തു വ്യാപക പരിശോധനയ്ക്കു നിർദേശം നൽകിയത്. കഴിഞ്ഞ മാസം 31ന് ആദ്യഘട്ട
പരിശോധന പൂർത്തിയാക്കണമെന്നു നിർദേശം നൽകിയിരുന്നെങ്കിലും ശക്തമായ കാലവർഷം തുടരുന്ന സാഹചര്യത്തിൽ അടിയന്തര അറ്റകുറ്റപ്പണികൾക്കുപോലും ജീവനക്കാരെ നിയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിലാണു തീയതി നീട്ടിനൽകിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]