
∙പൊഴിയൂർ ഗവ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ആണ് ഞാൻ.റോഡ് വശങ്ങളിൽ പാഴ്ച്ചെടികൾ നിറഞ്ഞതു മൂലം തിരക്കേറിയ റോഡിൽ കയറി നടക്കേണ്ട അവസ്ഥയിലാണ് ഞങ്ങൾ.
ഞങ്ങളുടെ പ്രദേശത്തെ ഭൂരിഭാഗം റോഡുകളുടെയും സ്ഥിതി ഇതാണ്. നടപ്പാതകൾ നിർമിച്ച റോഡുകളിൽ പോലും പുല്ല് കയറി കാൽനട
യാത്ര സുരക്ഷിതമല്ലാത്ത സ്ഥിതിയാണ്. പലയിടത്തും റോഡിലെ വെളള വരയുടെ അടുത്തു വരെ പുല്ലു നിറഞ്ഞ് കഴിഞ്ഞു.
മുൻപ് തൊഴിലുറപ്പ് തൊഴിലാളികളെ നിയോഗിച്ച് വാർഡ് അംഗങ്ങൾ റോഡ് വശത്തെ കാടും പടർപ്പും മാറ്റിയിരുന്നു. ഇപ്പോൾ മാസങ്ങളായി നടപടി ഉണ്ടായിട്ടില്ല.
ആറടിയോളം ഉയരത്തിൽ നിറഞ്ഞ പുല്ലിനിടയിൽ ഇഴജന്തുക്കളുടെ സാന്നിധ്യം ഭീതി ഉയർത്തുന്നുണ്ട്. വിദ്യാർഥികളായ ഞങ്ങൾ ഏറെ ഭയത്തോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്.
റോഡുകളുടെ പരിപാലന ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ്, പഞ്ചായത്ത് എന്നിവർ നടപടി സ്വീകരിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം.. എന്ന് ഫൗസിയ അമീൻ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]