
തിരുവനന്തപുരം മൃഗശാലയിൽനിന്ന് ലക്ഷങ്ങൾ വില വരുന്ന മക്കാവു തത്ത പറന്നുപോയി; തിരച്ചിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ മൃഗശാലയിൽനിന്ന് ലക്ഷങ്ങൾ വില വരുന്ന മക്കാവു ഇനത്തിൽപ്പെട്ട തത്ത പറന്ന് പോയി. വെള്ളിയാഴ്ച രാവിലെ ഭക്ഷണം നൽകാനായി കൂട് തുറന്നപ്പോഴാണ് ഇത് പുറത്ത് പോയത്. മ്യൂസിയം വളപ്പിലെ മരത്തിന് മുകളിലും പരിസരപ്രദേശങ്ങളിലുമായി തത്തയെ കണ്ടെങ്കിലും പിടികൂടാനായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പ്രാരംഭ നടപടിയായി മക്കാവു കൂടിന്റെ കീപ്പറെ മാറ്റി നിർത്തി.
മാസങ്ങൾക്ക് മുൻപ് മൃഗശാലയിൽ നിന്ന് ഒരു ഹനുമാൻ കുരങ്ങ് ചാടിപ്പോയിരുന്നു. ഇതിനെ പിന്നീട് പിടികൂടി. നീലയും മഞ്ഞയും നിറത്തിലുള്ള രണ്ടു വയസ്സുള്ള തത്തയാണ് പറന്നുപോയത്. മൃഗശാലയിൽ 2022 ൽ മുട്ടവിരിഞ്ഞ് ഉണ്ടായ 3 പക്ഷികളിൽ ഒരെണ്ണമാണിത്. സ്വാഭാവികമായി ഭക്ഷണം കണ്ടെത്താൻ സാധിക്കാത്തതിനാൽ ഇതു തിരികെ വരുമെന്ന് അധികൃതർ പറയുന്നു. ഇന്നലെ തത്തയെ വെള്ളയമ്പലം ഒബ്സർവേറ്ററിക്ക് സമീപം കണ്ടുവെങ്കിലും പിടികൂടാൻ സാധിച്ചില്ല. ഇതിനെ കൂടാതെ 5 മക്കാവു പക്ഷികളാണ് മൃഗശാലയിൽ ഉള്ളത്. ജോഡിക്ക് 4 ലക്ഷത്തോളം വില വരും. വിവരം ലഭിക്കുന്നവർ മ്യൂസിയം മൃഗശാല വകുപ്പിന്റെ 0471- 2316275 നമ്പറിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.