
നിർമാണം 95% പൂർത്തിയായി; സ്മാർട് റോഡുകൾ ഈ മാസം മുതൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ സ്മാർട് റോഡുകളുടെ ഉദ്ഘാടനം ഈ മാസം നടത്തും. സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് തലസ്ഥാനത്ത് നടത്തുന്ന ആഘോഷ പരിപാടികളുടെ ഭാഗമായാണ് ഉദ്ഘാടനം. 23 ന് ആണ് തലസ്ഥാനത്തെ ആഘോഷങ്ങൾ നിശ്ചയിച്ചിട്ടുള്ളത്.കേബിളുകൾ ഭൂമിക്കടിയിലാക്കിയും പുതിയ തെരുവു വിളക്കുകളും നടപ്പാതയും സ്ഥാപിച്ചും 12 റോഡുകളാണ് സ്മാർട് നിലവാരത്തിൽ പുനർ നിർമിച്ചത്. ഇവയുടെ നിർമാണം 95% പൂർത്തിയായതായി അധികൃതർ അറിയിച്ചു. സ്മാർട് റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി മുപ്പതോളം റോഡുകളുടെ നവീകരണവും ഇതിനൊപ്പം നടത്തി. ഇവയുടെ ഉദ്ഘാടനമാണ് ഈ മാസം നടത്തുന്നത്. 20 നും 23 നും ഇടയ്ക്ക് പ്രത്യേക ഉദ്ഘാടന ചടങ്ങായി നടത്തണോ സർക്കാരിന്റെ വാർഷിക ആഘോഷങ്ങൾക്കൊപ്പം നടത്തണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.സ്മാർട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി 2019 ലാണ് സ്മാർട് റോഡുകളുടെ നിർമാണം ആരംഭിച്ചത്. 7 അടിയോളം താഴ്ചയിൽ കുഴിയെടുത്ത് ഡക്ടുകൾ നിർമിച്ചുള്ള നിർമാണ രീതി കാരണം ഒരു വർഷത്തോളം റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. ഇതിനിടെ നിർമാണ പ്രവർത്തനങ്ങൾക്ക് വേഗം പോരെന്ന് ആരോപിച്ച് ആദ്യ കരാറുകാരനെ മാറ്റിയതോടെ കുഴിച്ച റോഡുകൾ മാസങ്ങളോളം അതേ പടി കിടന്നു. ഓരോ റോഡിനും പ്രത്യേകം ടെൻഡർ ക്ഷണിച്ച് കരാർ നൽകിയ ശേഷം 2023 ലാണ് നിർമാണം പുനരാരംഭിച്ചത്.