വിതുര ∙ കടുവകളുടെ സെൻസസ് എടുക്കാനായി പാലോട് റേഞ്ച് പരിധിയിലെ ബോണക്കാട് മേഖലയിലേക്കു പോയ വനിതാ ഫോറസ്റ്റർ അടക്കമുള്ള മൂന്നംഗ സംഘം വഴിതെറ്റി ഒരു രാത്രി മുഴുവൻ ഉൾവനത്തിൽ കുടുങ്ങി. തിങ്കളാഴ്ച രാവിലെ 11 മണിയോടെ വനത്തിനുള്ളിലേക്കു പുറപ്പെട്ട
സംഘം മടങ്ങുന്നതിനിടെയാണ് വഴി തെറ്റിയത്. പാലോട് വനം റേഞ്ചിലെ വനിതാ ഫോറസ്റ്റർ ആർ.
വിനീത, ബീറ്റ് വനം ഓഫിസർ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്. ഇവരെ മണിക്കൂറുകൾ നീണ്ട
തിരച്ചിലിനൊടുവിൽ ഡിഎഫ്ഒ എസ്.ഷാനവാസിന്റെ നേതൃത്വത്തിൽ വനം വകുപ്പ് സംഘവും റാപ്പിഡ് റെസ്പോൺസ് ടീം(ആർആർടി) അംഗങ്ങളും ഇന്നലെ രാവിലെ 10 മണിയോടെ കണ്ടെത്തി.
വയർലസ് കമ്യൂണിക്കേഷൻ വിഛേദിക്കപ്പെടുകയും മൊബൈൽ റേഞ്ചില്ലാതാവുകയും ചെയ്തതോടെ ആശങ്ക ഉയർന്നിരുന്നു. തുടർന്ന് വനം വകുപ്പ് സംഘം തിരച്ചിലിന് ഇറങ്ങി. തിങ്കളാഴ്ച കാട് കയറിയ സംഘം കേരള– തമിഴ്നാട് അതിർത്തി മേഖലയിലും ചെമ്മുഞ്ചിമൊട്ട, പാണ്ടിപത്ത് മേഖലയിലുമായാണ് ദൗത്യവുമായി നീങ്ങിയത്.
കിളവൻതോട്ടം മേഖലയിലെത്തി ഭക്ഷണം കഴിച്ച ശേഷം മടങ്ങവേയാണ് വഴി തെറ്റിയത്. കാലാവസ്ഥയും പ്രതികൂലമായി.
ലൈറ്റ് കയ്യിലില്ലാതിരുന്നത് വിനയായി. തുടർന്ന് സംഘം പാണ്ടിപ്പത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദീ തീരത്ത് ഈരാറ്റുമുക്ക് ഭാഗത്ത് തങ്ങി.
രാവിലെ തിരച്ചിൽ സംഘം ഇവരെ ബോണക്കാട് ക്യാംപ് ഷെഡിൽ നിന്ന് 5 കിലോമീറ്റർ അകലെയായി കണ്ടെത്തുകയായിരുന്നു. രാജ്യത്താകെ ഡിസംബർ 1 മുതൽ 8വരെ ഒരേ ദിവസം ഒരേ സമയത്ത് ടൈഗർ സെൻസസ് നടക്കുന്നതിന്റെ ഭാഗമായി പാലോട് റേഞ്ചിലെ 6 ബ്ലോക്കുകളിലും സെൻസസ് നടക്കുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

