തിരുവനന്തപുരം∙ കേരളത്തിലെ ജീവശാസ്ത്ര മേഖലയെ ആഗോള തലത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന ബയോ കണക്ട് ഇന്റര്‍നാഷണല്‍ ലൈഫ് സയന്‍സസ് കോണ്‍ക്ലേവ് ആന്‍ഡ് എക്സ്പോയുടെ മൂന്നാം പതിപ്പ് ഒക്ടോബര്‍ 9, 10 തീയതികളില്‍ കോവളം ലീല റാവിസില്‍. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (KSIDC) കീഴിലുള്ള കേരള ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പാര്‍ക്കും ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കും ചേര്‍ന്നാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. വ്യവസായവകുപ്പ് മന്ത്രി പി.
രാജീവ്, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും.
സമ്മേളനത്തിന്റെ ഭാഗമായി ന്യൂട്രാസ്യൂട്ടിക്കൽസ്, മെഡിക്കല്‍ ഉപകരണങ്ങള്‍, എഐ & ഹെല്‍ത്ത്, ആയുര്‍വേദം തുടങ്ങിയ മേഖലകളില്‍ പ്രത്യേക സെഷനുകള്‍ സംഘടിപ്പിക്കും. ആർ&ഡി സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ ഗവേഷണ കേന്ദ്രങ്ങളും കമ്പനികളും അവരുടെ സാങ്കേതിക വിദ്യകള്‍ പ്രദര്‍ശിപ്പിക്കും.
കേരളത്തെ ആരോഗ്യ-ബയോടെക് മേഖലകളിലെ ഇന്നൊവേഷന് ഹബ്ബ് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘Connecting Science to Business’ എന്ന മുദ്രാവാക്യവുമായി കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.
ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമായി 700 ലധികം പ്രതിനിധികളും, 75 ലധികം എക്സിബിറ്റര്‍മാരും, 60 ലധികം വക്താക്കളും കോണ്‍ക്ലേവില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലാബ്സെന്ട്രല് സ്ഥാപകനും കെയിംബ്രിജ് ഇന്നവേഷന്‍ സെന്ററിന്റെ സഹസ്ഥാപകനുമായ ടിമോത്തി റോവ് (അമേരിക്ക), ഫോഗാര്‍ട്ടി ഇന്നവേഷന്‍ സിഇഒ ആന്‍ഡ്രൂ ക്ലീലാന്‍ഡ് (സിലിക്കണ്‍ വാലി) എന്നിവരാണ് പ്രധാന അന്താരാഷ്ട്ര വക്താക്കള്‍.
ഇന്ത്യന്‍ ടെക്നോളജി ഡെവലപ്മെന്റ് ബോര്‍ഡ് സെക്രട്ടറി രാജേഷ് കുമാര്‍ പാഥക് പങ്കെടുക്കും. സാംസങ് HME, ഹയര്‍ ബയോമെഡിക്കല്‍, തര്മോഫിഷര് സയന്റിഫിക്, അഗാപ്പെ ഡയഗ്നോസ്റ്റിക്സ്, കെല്‍ട്രോണ്‍, മാഗ്ജീനോം തുടങ്ങി ദേശീയ-അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തില്‍ പങ്കുചേരും. എസ്ബിഐ, കേരള മെഡിക്കല്‍ ടെക്നോളജി കോണ്‍സോര്‍ഷ്യം (KMTC), റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസ് എന്നിവയും പരിപാടിയെ പിന്തുണയ്ക്കുന്നു.
പാനല്‍ ചര്‍ച്ചകള്‍, സാങ്കേതിക പ്രദര്‍ശനങ്ങള്‍, വ്യവസായ പ്രദര്‍ശനങ്ങള്‍, അരങ്ങേറും.
മെഡിക്കല്‍ ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, നാനോടെക്നോളജി, ഡിജിറ്റല്‍ ഹെല്‍ത്ത് പ്ലാറ്റ്ഫോമുകള് എന്നിവ ഉള്‍പ്പെടെ നൂതനാശയങ്ങളും ഉത്പ്പന്നങ്ങളും അവതരിപ്പിക്കും. കേരളത്തിനായി തയ്യാറാക്കിയ ബയോ ഇക്കണോമി റിപ്പോര്‍ട്ട് കോണ്‍ക്ലേവില്‍ പുറത്തിറക്കും.
B2B, B2G നെറ്റ്വര്ക്കിംഗ് സെഷനുകള്‍ വഴി സഹകരണത്തിനും നിക്ഷേപത്തിനും വഴിയൊരുങ്ങും. ബയോകണക്ടിന്റെ ഭാഗമായി ഒക്ടോബര്‍ എട്ടിന് തോന്നക്കലിലെ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കിലേക്ക് എക്കോസിസ്റ്റം വിസിറ്റ് സംഘടിപ്പിക്കും.
അന്താരാഷ്ട്ര പ്രതിനിധികളടക്കം 50ഓളം പ്രമുഖ വ്യവസായ പ്രതിനിധികള്‍ വിസിറ്റില്‍ പങ്കെടുക്കും.
2023-ലെ ബയോകണക്ടിന്റെ ആദ്യ പതിപ്പ് കേരളത്തിന്റെ ജീവശാസ്ത്ര മേഖലയിലെ വികസനസ്വപ്നങ്ങള്‍ക്ക് അടിത്തറയിട്ടപ്പോള്‍, 2024-ലെ രണ്ടാമത്തെ പതിപ്പില്‍ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര നേതാക്കളും 50ലധികം എക്സിബിറ്റര്‍മാരും പങ്കെടുത്തിരുന്നു. ഭാരത് ബയോടെക് ചെയര്മാന് ഡോ.
കൃഷ്ണ എല്ല പങ്കെടുത്ത് കേരളത്തിന്റെ സാധ്യതകളില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. അതിന് പിന്നാലെ 180 കോടി നിക്ഷേപവും 1,000 തൊഴിലവസരങ്ങളും ബയോ 360 ലൈഫ് സയൻസസ് പാർക്കിൽ സൃഷ്ടിക്കപ്പെട്ടു.
ഈ വിജയങ്ങളുടെ അടിസ്ഥാനത്തിലാണ് ബയോ കണക്ട് 3.0 കേരളത്തിലെ ജീവശാസ്ത്ര മേഖലയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സംഗമമായി മാറുന്നത്.
ബയോടെക്നോളജി, ഫാര്‍മസ്യൂട്ടിക്കല്‍സ്, നാനോടെക്നോളജി, മെഡിക്കല്‍ ഉപകരണങ്ങളുടെ ഉത്പാദനം എന്നീ മേഖലകളിലെ കേരളത്തിന്റെ സാധ്യതകളും കരുത്തും ലോകത്തിനു മുന്നില്‍ അവതരിപ്പാനുള്ള വേദികൂടിയാണ് ബയോകണക്ട് 3.0. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]