തിരുവനന്തപുരം∙ പട്ടം ആസ്ഥാനമായി സംസ്ഥാനടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള സാഹിത്യസാംസ്കാരിക രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള 2024-ലെ മുണ്ടശ്ശേരി സ്മാരക പുരസ്കാരം പ്രസിദ്ധ സാഹിത്യകാരൻ എൻ.എസ് മാധവന്.
പ്രൊഫ വി.എൻ മുരളി, ഡോ. പി.
സോമൻ, ഡോ ലേഖാ നരേന്ദ്രൻ, വി. രാധാകൃഷ്ണൻ നായർ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്കാരജേതാവിനെ തിരഞ്ഞെടുത്തത്.
50000 രൂപ ക്യാഷ് അവാർഡും പ്രശസ്തിപത്രവും പ്രശസ്ത ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകൽപ്പന ചെയ്ത ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
2025 ഒക്ടോബർ മാസം 22 ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം പട്ടം മുണ്ടശ്ശേരി സാംസ്കാരിക പഠനകേന്ദ്രത്തിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് ബഹു. വ്യവസായ നിയമ വകുപ്പ് മന്ത്രി പി.രാജീവ് പുരസ്കാരം സമ്മാനിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]