തിരുവനന്തപുരം ∙ ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിൽ ഒരുക്കിയ വൈക്കോൽ മെയ്സ് ഗെയിം വൈറൽ ആകുന്നു. ബാല മാസികകളിലെ വഴി കണ്ടുപിടിക്കാൻ കളിയുടെ ഒരു നിർമിതിയാണ് വൈക്കോൽ മെയ്സ് ഗെയിം.
ലക്ഷ്യസ്ഥാനത്തേക്ക് നടന്ന് എത്താൻ ശ്രമിക്കുന്നതിനിടയിൽ കുഴപ്പിക്കുന്ന ഒരുപാട് തെറ്റായ വഴികളും പ്രതിബന്ധങ്ങളും കൊണ്ട് ആശയക്കുഴപ്പം തീർക്കുന്ന പസിൽ കളിയാണ് മെയ്സ്.
പൂർണമായും വൈക്കോലിലാണ് ഇത് നിർമിച്ചിട്ടുള്ളത്. ക്ഷമയും ഓർമ ശക്തിയും ഉള്ളവർക്ക് മാത്രം കടന്നുകയറാവുന്ന ഈ കളി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കൗതുകമുയർത്തുന്നു.
എന്തായാലും ആദ്യമായി കയറുന്നവർ കുരുക്കിൽ പെടുമെന്ന് ഉറപ്പാണ്. പ്രവേശനം സൗജന്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]