ഇന്ന്
∙അടുത്ത 2 ദിവസം ബാങ്ക് അവധി. ഇടപാടുകൾ ഇന്നു നടത്താം.
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത
∙ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ നിയമനം
തിരുവനന്തപുരം ∙ കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിന്റെ ഹെഡ് ഓഫിസിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
ഫോൺ: 0471 2302204.
ഐഇഎൽടിഎസ് ഒഇടി ക്ലാസുകൾ
തിരുവനന്തപുരം∙ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻഐഎഫ്എൽ) തിരുവനന്തപുരം സെന്ററിൽ 8 ആഴ്ചത്തെ ഐഇഎൽടിഎസ്, ഒഇടി ഓഫ്ലൈൻ ബാച്ചിലേക്ക് അപേക്ഷിക്കാം. ഓഫ്ലൈൻ കോഴ്സുകളിൽ ബിപിഎൽ / എസ്സി, എസ്ടി വിഭാഗങ്ങൾക്ക് സൗജന്യമാണ്.
മറ്റുളളവർക്ക് 4425 രൂപയാണ് ഫീസ്. www.nifl.norkaroots.org എന്ന വെബ്സൈറ്റിൽ 11ന് അകം അപേക്ഷിക്കണം.
7907323505, 18004253939.
സിവിൽ സർവീസ് പരിശീലനം
തിരുവനന്തപുരം∙ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി നടത്തുന്ന പ്രിലിംസ് കം മെയിൻസ് സെപ്റ്റംബർ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 8 ന് ക്ലാസ് ആരംഭിക്കും.
ഫോൺ: 8281098864.
കാർപെന്ററി ട്രെയ്നിങ്
തിരുവനന്തപുരം ∙ സംസ്ഥാന നിർമിതി കേന്ദ്രത്തിന്റെ വട്ടിയൂർക്കാവിലെ ട്രെയിനിങ് സെന്ററിൽ മൂന്നു മാസം ദൈർഘ്യമുള്ള കാർപെന്ററി ട്രെയിനിങ്ങിന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9446616253.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]