
കല്ലമ്പലം∙പള്ളിക്കൽ പഞ്ചായത്തിലെ മൂതല പാലം ഗുരുമന്ദിരം റോഡ് തകർന്നിട്ട് വർഷങ്ങൾ ആയിട്ടും പരിഹരിക്കാൻ നടപടി ഇല്ല. ഓയൂർ പകൽക്കുറിയെ ചടയമംഗലം എംസി റോഡ് ഓയൂർ എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. ചെറുതും വലുതും ആയ നൂറുകണക്കിന് വാഹനങ്ങൾ ആണ് ദിനം പ്രതി ഇത് വഴി കടന്നു പോകുന്നത്. മഴ പെയ്തതോടെ റോഡ് മുൻപത്തെക്കാൾ ദുരിതപൂർണമായി എന്ന് നാട്ടുകാർ പറയുന്നു. ഒട്ടേറെ കുഴികൾ രൂപപ്പെട്ട് ഇരു ചക്ര വാഹനയാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവാണ്. പ്രധാന ടൂറിസം കേന്ദ്രങ്ങൾ ആയ ജടായു പാർക്ക് വല്ലഭൻ കുന്നു പാറ എന്നിവിടങ്ങളിലേക്ക് പോകുന്ന ധാരാളം വിദേശ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർ ഈ റോഡിനെ ആണ് ആശ്രയിക്കുന്നത്.
റോഡ് തകർന്നു തരിപ്പണം ആയതോടെ ഗതാഗതം താറുമാറായി. വാഹനങ്ങൾ അപകടത്തിൽ പെടുന്നതും സ്ഥിരം സംഭവമായി. റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണം എന്ന് കാട്ടി നാട്ടുകാർ ഒപ്പിട്ട
പരാതി പഞ്ചായത്ത് അധികാരികൾ ഉൾപ്പെടെയുള്ളവർക്ക് നൽകിയിട്ടും നടപടി ഇല്ലെന്നാണ് പരാതി. റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. എന്നാൽ അത് ജലരേഖയായി മാറുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. തകർന്ന പാത വീതി കൂട്ടി ഗതാഗത യോഗ്യമാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]