
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (03-07-2025); അറിയാൻ, ഓർക്കാൻ
വനിത ട്രെയ്നർ അഭിമുഖം
നേമം ∙ പള്ളിച്ചൽ പഞ്ചായത്ത് ആരംഭിക്കുന്ന വനിത ഫിറ്റ്നസ് സെന്ററില് വനിത ട്രെയ്നറുടെ ഒഴിവ്. അഭിമുഖം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ 5ന് ഉച്ചയ്ക്ക് 2ന്.
94960 40655.
എം ഫോർ മാരി സൗജന്യ വിവാഹ റജിസ്ട്രേഷൻ പോങ്ങുംമൂട്
തിരുവനന്തപുരം ∙ മലയാള മനോരമ എം ഫോർ മാരിയെ കുറിച്ച് അറിയാനും പ്രൊഫൈലുകൾ സൗജന്യമായി റജിസ്റ്റർ ചെയ്യാനും സബ്സ്ക്രിപ്ഷൻ പാക്കേജ് അപ്ഗ്രേഡ് ചെയ്യാനുമുള്ള അവസരം 4നും 5നും 10 മുതൽ 5 വരെ പോങ്ങുംമൂട് ജയശ്രീ ലൈബ്രറി ആൻഡ് റിക്രിയേഷൻ സെന്ററിൽ നടത്തും.വ്യക്തികളുടെ പ്രതീക്ഷകളെ അടിസ്ഥാനമാക്കി ജീവിത പങ്കാളികളെ കണ്ടെത്താൻ സഹായിക്കുന്ന മാച്ച് മേക്കിങ് ആൽഗരിതം എം ഫോർ മാരിക്ക് ഉണ്ട്. സുരക്ഷ, സ്വകാര്യത നിയന്ത്രണം എന്നിവയും വെബ്സൈറ്റ് ഉറപ്പാക്കുന്നു. 81389 00792
ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ വാർഷികം
തിരുവനന്തപുരം ∙ മരുതംകുഴി കേശവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ വാർഷികം ക്ഷേത്ര തന്ത്രി മണയത്താറ്റ് മനയിൽ ബ്രിജേഷ് നീലകണ്ഠൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ഇന്നും നാളെയും നടത്തും. ഇന്ന് വൈകുന്നേരം കുരുതി തർപ്പണം.
നാളെ രാവിലെ മഹാ ഗണപതി ഹോമം, സഹസ്ര നാമ ശംഖാഭിഷേകം, തുടർന്ന് ഉദയം മുതൽ അസ്തമയം വരെ 18 പൂജകളോടു കൂടി ഉദയാസ്തമന പൂജ, കലശപൂജ, കളഭാഭിഷേകം, വൈകുന്നേരം അലങ്കാര ചാർത്തോടു കൂടിയ ദീപാരാധന.
ശ്രീധർമശാസ്താ ക്ഷേത്ര ചുറ്റമ്പല ശിലാസ്ഥാപനം
ചേങ്കോട്ടുകോണം ∙ ശാസ്തവട്ടം ശ്രീധർമശാസ്താ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷികത്തിന്റെ ഭാഗമായി ചുറ്റമ്പലത്തിന്റെ ശില സ്ഥാപന കർമം നടന്നു. തന്ത്രി വീരണകാവ് രാജീവ് കൃഷ്ണൻ പോറ്റിയുടെയും ക്ഷേത്ര മേൽശാന്തി മിഥില മഠം സുധീഷ് പോറ്റിയുടെയും കാർമികത്വത്തിൽ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം മഠാധിപതി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ശിലാസ്ഥാപനം നടത്തി.
ലക്ഷാർച്ചന, പൊങ്കാല അന്നദാന സദ്യ എന്നിവയും നടന്നു.
ശ്രീകൃഷ്ണ ക്ഷേത്രം പുനഃപ്രതിഷ്ഠ ഉത്സവം ശനിയാഴ്ച
മലയിൻകീഴ് ∙ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ ഉത്സവം ശനിയാഴ്ച നടക്കും. രാവിലെ 7ന് എതൃത്ത് പൂജ, 7.30ന് ശ്രീബലി, 10ന് കലശപൂജ, 11ന് മരപ്പാണി, 12ന് കളഭാഭിഷേകം, രാത്രി 7ന് പുഷ്പാഭിഷേകം, 8ന് ശ്രീഭൂതബലി എഴുന്നള്ളത്ത്.
കെഎസ്ആർടിസി പുതിയ നമ്പർ
പോത്തൻകോട് ∙ കെഎസ്ആർടിസി അന്വേഷണങ്ങൾക്ക് പുതിയ മൊബൈൽ ഫോൺ നമ്പരുകൾ.
കണിയാപുരം ഡിപ്പോ – 9188933703, പോത്തൻകോട് ബസ് ടെർമിനൽ – 9188933704.
കച്ചിനാംവിളാകം ദുർഗാഭഗവതി ക്ഷേത്രം അത്തംവിളക്ക് ഇന്ന്
ഇടവ∙ കച്ചിനാംവിളാകം ദുർഗാഭഗവതി ക്ഷേത്രത്തിൽ മിഥുന മാസത്തെ അത്തം വിളക്ക് ഇന്ന് നടക്കും. 7ന് പൊങ്കാല, വൈകിട്ട് ദീപാരാധനയ്ക്കു ശേഷം 7ന് അത്തം വിളക്ക്.
ക്ഷേത്ര യോഗം ഞായറാഴ്ച
ഇലകമൺ∙ കെടാകുളം ചെറുകര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പുനരുദ്ധാരണ കമ്മിറ്റി രൂപീകരണ യോഗം ഞായർ 9.30 മുതൽ ക്ഷേത്രാങ്കണത്തിൽ നടക്കും.
സൗജന്യ മത്സര പരീക്ഷ പരിശീലനം
നെയ്യാറ്റിൻകര ∙ ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി പട്ടികവർഗ ഉദ്യോഗാർഥികൾക്കു വേണ്ടി നടത്തുന്ന ഒരു വർഷം നീളുന്ന സൗജന്യ മത്സര പരീക്ഷാ പരിശീലനം കോഴ്സിൽ സീറ്റൊഴിവുണ്ട്. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിനു സമീപത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ ഗൈഡൻസ് ആൻഡ് ഡവലപ്മെന്റ് സെന്ററിൽ ആണ് പരിശീലനം.
വിശദവിവരങ്ങൾക്ക് 0471 2332113
പ്ലേസ്മെന്റ് ഡ്രൈവ് നാളെ
നെയ്യാറ്റിൻകര ∙ ധനുവച്ചപുരം ഗവ. ഐടിഐയിൽ നാളെ രാവിലെ 9 മുതൽ പെയ്ന്റർ ജനറൽ ട്രേഡിൽ പ്ലേസ്മെന്റ് ഡ്രൈവ് നടത്തും.
അശോക് ലയ്ലാൻഡ്, റാസൽഖൈമ എന്നീ കമ്പനികൾക്കു വേണ്ടിയാണ് തിരഞ്ഞെടുപ്പ്. വിശദ വിവരങ്ങൾക്ക് ഫോൺ: 0471 2232282
അഭിമുഖം
ആറ്റിങ്ങൽ ∙ വനിതാ ശിശു വികസന പദ്ധതിക്ക് കീഴിൽ ഒക്കുപേഷനൽ തെറാപ്പിസ്റ്റ് , കമ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ തസ്തികകളിലേക്കുള്ള അഭിമുഖം 8 ന് ഉച്ചയ്ക്ക് 2 ന് നടക്കും.
വിശദ വിവരങ്ങൾക്ക് 90485 91979
ആറ്റിങ്ങൽ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ ട്രേഡ്സ്മാൻ( ഇലക്ട്രിക്കൽ), ട്രേഡ്സ് മാൻ ( കംപ്യൂട്ടർ സയൻസ് ) തസ്തികകളിലേക്കുള്ള അഭിമുഖം 4 ന് 10 ന് നടക്കും വിശദവിവരങ്ങൾക്ക് 0470– 2627 400
അണ്ടർ 15പെൺകുട്ടികളുടെ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ്
തിരുവനന്തപുരം∙ 15 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിനെ ഈ മാസം ആറിനു രാവിലെ 8ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വച്ചുള്ള ട്രയൽസിൽ തിരഞ്ഞെടുക്കും. 2010 സെപ്റ്റംബർ ഒന്നിനോ അതിനു ശേഷമോ തിരുവനന്തപുരം ജില്ലയിൽ ജനിച്ചവർക്കും മറ്റു സ്ഥലങ്ങളിൽ ജനിക്കുകയും കഴിഞ്ഞ ഒരുവർഷമായി തിരുവനന്തപുരത്തെ അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുകയും ചെയ്യുന്നവർക്കും പങ്കെടുക്കാം.
വിവരങ്ങൾക്ക് ഫോൺ: 9645342642, 0471 2330522.
എംബിഎ പ്രവേശനം
വർക്കല∙ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് വർക്കല സെന്ററിൽ (കേരള) എംബിഎ പ്രവേശനം തുടങ്ങി. വിവരങ്ങൾക്ക്: 75107 59925, 97470 97793
ഞാറ്റുവേലച്ചന്ത ഇന്ന്
പെരിങ്ങമ്മല∙ ഞാറ്റുവേലയോടനുബന്ധിച്ച് പെരിങ്ങമ്മല കൃഷിഭവന്റെ ഞാറ്റുവേല ചന്ത ഇന്ന് രാവിലെ 10ന് കൃഷിഭവൻ അങ്കണത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.
കോമളം ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ ഉദ്ഘാടനം ചെയ്യും. ഇവിടെ നിന്ന് കുരുമുളക് തൈ, മൂല്യവർധിത ഉൽപന്നങ്ങൾ, പച്ചക്കറികൾ എന്നിവ മിതമായ നിരക്കിൽ ലഭിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]