
ചികിത്സയ്ക്കായി നാട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബാലരാമപുരം∙ യുവാവ് കുഴഞ്ഞുവീണു മരിച്ചു. തേമ്പാമുട്ടം ഇടക്കോണം പാറവിള വീട്ടിൽ അക്ഷയ് (30)
ആണ് മരിച്ചത്. സൗദിയിൽ ഡ്രൈവറായിരുന്നു. നെഞ്ചു വേദനയെ തുടർന്ന് നാട്ടിൽ ചികിൽസയ്ക്കെത്തിയതായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.
ഉച്ചയ്ക്ക് ഒരു മണിയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും എത്തും മുൻപ് മരണം സംഭവിച്ചു. ബാലരാമപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ ഹരിത ദുബായിൽ നഴ്സാണ്. മകൾ: നിയ.