
കാർഷിക കോളജ് വിദ്യാർഥികളുടെ ‘ഗ്രാമോദയ’ കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാട്ടാക്കട ∙ കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള വെള്ളായണി കാർഷിക കോളജിലെ നാലാം വർഷ ബിരുദ വിദ്യാർഥികളുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഗ്രാമ സഹവാസ പരിപാടി ‘ഗ്രാമോദയ 2025’ കവി മുരുകൻ കാട്ടാക്കട വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു. വെള്ളായണി കാർഷിക കോളജ്, കാർഷിക വിഞ്ജാന വിദ്യാഭ്യാസ വിഭാഗം, കാട്ടാക്കട ഗ്രാമപഞ്ചായത്ത്, കൃഷി ഭവൻ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഏപ്രിൽ 30 നു ആരംഭിച്ച ഗ്രാമ സഹവാസ പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തിനു കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽ കുമാർ അധ്യക്ഷത വഹിച്ചു. വെള്ളായണി കാർഷിക കോളേജ് ഡീൻ ഓഫ് ഫാക്കൽറ്റി ഡോ. റോയ് സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമോദയയുടെ മൂന്നാം ദിനമായ മെയ് 2 നു വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്ലാവൂർ ഹൈസ്കൂളിൽ വച്ച് കൂൺ കൃഷി പരിശീലനം സംഘടിപ്പിച്ചു. മെയ് 3 നാലാംദിനം കൃഷിയെ ബാധിക്കുന്ന കീടങ്ങൾക്കും രോഗങ്ങൾക്കും പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കാനും വിളവ് വർധിപ്പിക്കാനും സഹായകമാവുന്ന അഗ്രി ക്ലിനിക്കുകൾ കട്ടയ്ക്കോട് സെയിന്റ് ആന്റണീസ് യുപി സ്കൂൾ, ഗവൺമെന്റ് ഹൈസ്കൂൾ പ്ലാവൂർ, സരസ്വതി വിലാസം ഗ്രന്ഥാലയം അമ്പലത്തിൻകാല, പുത്തലത്തറ ഹൗസ് മംഗലക്കൽ , എഡിഎസ് ഓഫീസ് തൂവല്ലൂർക്കോണം, ലൂഥറൽ എൽ എന്നിവിടങ്ങളിൽ പ്രവർത്തിക്കും.