
സ്വയം പ്രതിരോധ പരിശീലനം, ലഹരി വിരുദ്ധ ബോധവൽകരണം എന്നിവ സംഘടിപ്പിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ ഫെഡറേഷൻ ഓഫ് റസിഡന്റ്സ് അസോസിയേഷൻ ശ്രീകാര്യം (എഫ്ആർഎഎസ്) പൗഡിക്കോണം ലാൽകൃഷ്ണ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ എഫ്ആർഎഎസ് വനിതാവേദി, കേരളാ പൊലീസ് ജനമൈത്രി വിഭാഗം സെൽഫ് ഡിഫൻസ് ടീം എന്നിവയുടെ സഹകരണത്തോടെ സ്ത്രീ സുരക്ഷാ സ്വയം പ്രതിരോധ പരിശീലനം – ബോധവൽകരണം, ലഹരി വിരുദ്ധ ബോധവൽകരണം – ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരിവിരുദ്ധ ലഘുലേഖ വിതരണം, വനിതാദിനമാസാചരണ സമാപനം, വനിതകളെ ആദരിക്കൽ എന്നിവ സംഘടിപ്പിച്ചു.
ലാൽകൃഷ്ണ ഹാളിൽ നടന്ന ചടങ്ങിൽ ലാൽകൃഷ്ണ ട്രസ്റ്റ് പ്രസിഡന്റ് പൗഡിക്കോണം രഘു അധ്യക്ഷത വഹിച്ചു. എഫ്ആർഎഎസ് ജനറൽ സെക്രട്ടറി പനിച്ചൽ ജയകുമാർ സ്വാഗതം പറഞ്ഞു. കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൗഡിക്കോണം ഡിവിഷൻ കൗൺസിലർ അർച്ചന മണികണ്ഠൻ മുഖ്യാതിഥിയായി. എഫ്ആർഎഎസ് പ്രസിഡന്റ് കെ.ജി.ബാബു വട്ടപ്പറമ്പിൽ പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. ഭിന്നശേഷി ഉപദേശകസമിതി അംഗം അജി അമ്പാടി, ട്രസ്റ്റ് സെക്രട്ടറി എസ്.കെ.അജികുമാർ, എഫ്ആർഎഎസ് വനിതാവേദി പ്രസിഡന്റ് അംബിക എന്നിവർ പങ്കെടുത്തു. ട്രസ്റ്റ് ട്രഷറർ ഹരീന്ദ്രൻ നായർ നന്ദി പറഞ്ഞു.
ചടങ്ങിൽ 8 വനിതകളെ ആദരിച്ചു. ജനതാ വനിതാവേദി അംഗം രേഷ്മ വേണുഗോപാൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. പൊലീസ് ഉദ്യോഗസ്ഥരായ ജയമേരി, അതുല്യ, അനീസ്ബാൻ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. ശേഷം ഞാണ്ടൂർക്കോണം ടീം ഭദ്ര അവതരിപ്പിച്ച കൈകൊട്ടിക്കളി അരങ്ങേറി. വിവിധ റസിഡന്റ്സ് അസോസിയേഷനുകളിൽ നിന്നായി 75 ലധികം വനിതാവേദി പ്രവർത്തകരും ഭാരവാഹികളും പങ്കെടുത്തു.