തിരുവനന്തപുരം ∙ ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത എൻസിസി കേഡറ്റുകൾക്ക് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. 172 എൻസിസി കേഡറ്റുകളെയും സ്റ്റാഫുകളെയും കണ്ടിജന്റ് കമാൻഡർ കേണൽ ജയശങ്കർ ചൗധരിയെയും സേന മെഡലിനെയും, കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ എ.രാഗേഷ്, ഡയറക്ടർ കേണൽ എം.പ്രമോദ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
താരങ്ങളെ ഫെബ്രുവരി 4ന് വൈകിട്ട് 4ന് മന്ത്രി ആർ.ബിന്ദു പാങ്ങോട് കരിയപ്പ ഓഡിറ്റോറിയത്തിൽ വച്ച് അനുമോദിക്കുകയും മികച്ച ഗ്രൂപ്പിനുളള ബാനർ പ്രസന്റേഷൻ നൽകുകയും ചെയ്യും.
ഫെബ്രുവരി 5ന് രാവിലെ 10.30ന് ലോക് ഭവനിൽ വച്ച് ഗവർണറും അനുമോദിക്കും. കേരള – ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിന് ദേശീയ തലത്തിലുണ്ടായ ഈ നേട്ടത്തിന് സംസ്ഥാന സർക്കാർ നൽകിയ പിന്തുണയ്ക്കും സഹായത്തിനും എൻസിസി അഡീഷനൽ ഡയറക്ടർ ജനറൽ മേജർ ജനറൽ രമേഷ് ഷൺമുഖം നന്ദി അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

