തിരുവനന്തപുരം ∙ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി നടൻ രമേശ് പിഷാരടി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ താരത്തിനൊപ്പമുള്ള കെ.എസ്.ശബരീനാഥിന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു. ‘സീറ്റ് തർക്കം ഞങ്ങൾ രമ്യമായി പരിഹരിച്ചു’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്.
വന്ദേഭാരത് യാത്രയ്ക്കിടയിൽ പകർത്തിയ ചിത്രമാണ് ശബരീനാഥൻ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്.
കെ.ബാബു മത്സരിക്കാനില്ലെന്ന് തീരുമാനിച്ചാൽ തൃപ്പൂണിത്തുറ നിയമസഭാ സീറ്റിൽ രമേഷ് പിഷാരടിയുടെ പേര് പരിഗണിക്കും എന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. 2021ലും രമേശ് പിഷാരടിയുടെ പേര് പരിഗണനയിലുണ്ടായിരുന്നു.
കോൺഗ്രസ് നേതാക്കളുമായി വ്യക്തിബന്ധമുള്ള പിഷാരടി പാർട്ടി വേദികളിലെ സാന്നിധ്യവുമാണ്. എന്നാൽ മത്സരിക്കുമോ എന്ന കാര്യത്തിൽ പിഷാരടി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
ശബരീനാഥനൊപ്പമുള്ള ചിത്രം വൈറലായതോടെ പിഷാരടി തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ഒരു വിഭാഗം ആളുകൾ കമന്റ് ബോക്സിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിക്കാൻ സാധ്യതയുള്ള സ്ഥാനാർഥിയായിരിക്കും രമേശ് പിഷാരടിയെന്ന് നടൻ ധർമജൻ ബോൾഗാട്ടി നേരത്തെ പറഞ്ഞിരുന്നു. താൻ മത്സരിച്ച കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലാണ് പിഷാരടി കോൺഗ്രസിലേക്ക് വന്നതെന്നും ധർമജൻ ബോൾഗാട്ടി പറഞ്ഞു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @SabarinadhanKS എന്ന ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

