തിരുവനന്തപുരം ∙ കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായി അവഗണിച്ചതോടെ സംസ്ഥാനത്തെ ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് തിരിച്ചടി. പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദർശനത്തിലും വാഗ്ദാനങ്ങളില്ലാതെ പോയതോടെ തുടർച്ചയായ അവഗണനയെന്ന ആരോപണം സർക്കാരും യുഡിഎഫും ശക്തമാക്കും.
ഇതോടെ കൃത്യമായ മറുപടി പോലുമില്ലാതെ ബുദ്ധിമുട്ടുകയാണ് സംസ്ഥാന നേതൃത്വം. തിരുവനന്തപുരത്ത് പ്രധാനമന്ത്രി വരുമ്പോൾ, ‘അതിവേഗ റെയിലും തലസ്ഥാനത്തിന് വികസന രേഖയും’ ഇതായിരുന്നു ബിജെപി അവകാശപ്പെട്ടിരുന്ന ആദ്യ സ്വപ്നം.
മേയറെ കെട്ടിപ്പിടിച്ച് പ്രധാനമന്ത്രി മടങ്ങിയതല്ലാതെ ഒന്നും കിട്ടിയില്ല.
കേന്ദ്രത്തിന്റെ സമ്പൂർണ അവഗണന എന്ന ആക്ഷേപം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമെല്ലാം ഏറ്റെടുത്തു. നേമവും വട്ടിയൂർക്കാവും കഴക്കൂട്ടവും അടക്കം സ്വപ്നം കാണുന്ന മണ്ഡലങ്ങളിലെല്ലാം വികസനം എന്നതായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലെ പ്രധാന തിരഞ്ഞെടുപ്പ് മുദ്രാവാക്യം.
പറയുന്നതല്ലാതെ നടപ്പാക്കുന്നില്ല എന്ന ആക്ഷേപം ശക്തമാകുന്നതോടെ തിരഞ്ഞെടുപ്പ് തന്ത്രം മാറ്റിയെഴുതേണ്ട ഗതികേടിലാണ് സംസ്ഥാന ബിജെപി.
ആവശ്യമുള്ള പദ്ധതികൾ നേടിയെടുക്കാൻ രാജീവ് ചന്ദ്രശേഖർക്കും കേന്ദ്ര മന്ത്രിമാർക്കും കഴിയുന്നില്ലെന്ന ആക്ഷേപം ബിജെപിക്കുള്ളിലും ചർച്ചയാകുന്നുണ്ട്. 5 MINUTES AGO 5 MINUTES AGO 7 MINUTES AGO … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

