തിരുവനന്തപുരം ∙ അവധിയില്ല, ഉറക്കമില്ല, അമിത ജോലി ഭാരവും സമ്മർദവും കാരണം എക്സൈസ് ഉദ്യോഗസ്ഥർ കടുത്ത മാനസിക സംഘർഷത്തിൽ. തലസ്ഥാന നഗരപരിധിയിലെ എക്സൈസ് ഉദ്യോഗസ്ഥർക്കാണ് ഈ ദുരിതം.
തിരഞ്ഞെടുപ്പ് അടുത്തതോടെ ഉദ്യോഗസ്ഥർ വെട്ടിലായി. അംഗബലം കുറവായത് കാരണമാണ് ഈ പെടാപ്പാട്.പരിശോധനയും സ്പെഷൽ ഡ്യൂട്ടിയും ചെയ്ത് പല ഉദ്യോഗസ്ഥരും ഏറെ ബുദ്ധിമുട്ടുകയാണ്.
രോഗബാധിതരായിട്ട് പോലും അവധി കുറവാണെന്ന പരാതിയുണ്ട്.
നഗരപരിധിയിൽ തിരുവനന്തപുരം, കഴക്കൂട്ടം എന്നീ രണ്ട് എക്സൈസ് റേഞ്ചാണുള്ളത്. ഇത് കൂടാതെ നർകോട്ടിക്സ് സ്ക്വാഡ് ഓഫിസ,് എക്സൈസ് സർക്കിൾ ഓഫിസ് എന്നിവയും നഗര പരിധിയിലുണ്ട്.
10 പൊലീസ് സ്റ്റേഷൻ പരിധിക്കു തുല്യമാണ് ഒരു എക്സൈസ് റേഞ്ച്.2 റേഞ്ച് ഓഫിസിലും കൂടി 24 പേരുണ്ടാകും.ഇതിൽ പരിശോധന ഡ്യൂട്ടിക്ക് അഞ്ച് പേർ മാത്രമാണ് ഉണ്ടാകുന്നത്.മറ്റുള്ളവർ കോടതി, പാറാവ് ഡ്യൂട്ടികളിലായിരിക്കും.
സ്ക്വാഡിലുള്ളവർക്ക് പുലർച്ചെ വരെ പരിശോധന കാണും. എന്നാൽ അടുത്ത ദിവസം അവധിയും നൽകില്ല.
രണ്ടോ മൂന്നോ മണിക്കൂർ മാത്രം ഉറങ്ങാൻ ലഭിക്കുന്നു എന്നാണ് പലരും പറയുന്നത്.
നഗരത്തിൽ നിന്ന് പല സ്ഥലത്തേക്ക് സ്പെഷൽ സ്ക്വാഡിന് ഡ്യൂട്ടിക്ക് വിടുമെങ്കിലും ഇവിടത്തെ കുറവ് പരിഹരിക്കാൻ പകരം ആരെയും നിയമിക്കാറില്ല. സ്പെഷൽ ഡ്യൂട്ടിക്ക് നിയോഗിക്കുമ്പോൾ ഉദ്യോഗസ്ഥർ അതത് സ്റ്റേഷനിലെ വാഹനം കൊണ്ടു പോകാനാണ് നിർദേശം.വാഹനം കൊണ്ടു പോയാൽ സ്റ്റേഷൻ ജോലി അവതാളത്തിലാകുമെന്ന ആശങ്കയിൽ പലരും സ്വകാര്യ വാഹനം വാടകയ്ക്ക് എടുത്താണ് പോകുന്നത്.ഇതിന് തുക നൽക്കുന്നത് സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

