പാറശാല ∙ കരമന– കളിയിക്കാവിള പാത കടന്നു പോകുന്ന ഉദിയൻകുളങ്ങരയിലോ കൊറ്റാമത്തോ എത്തുന്ന പുറംനാട്ടുകാർ വട്ടം ചുറ്റിപ്പോകുന്ന കാഴ്ചയുണ്ട്. ഒരേ പേരിലുള്ള വാർഡിൽ ഒരേ പാർട്ടിക്ക് രണ്ടു സ്ഥാനാർഥികളുടെ പോസ്റ്ററുകളും ഫ്ലെക്സ് ബോർഡുകളും.
റിബലുകളാണെന്നു വിചാരിച്ചാൽ അതും ശരിയാകുന്നില്ല. കാരണം രണ്ടു സ്ഥാനാർഥികൾക്കും തങ്ങളുടെ പാർട്ടിയുടെ ചിഹ്നവുമുണ്ട്.
ഒരേ പേരുള്ള സ്ഥലം രണ്ടു പഞ്ചായത്തുകളുടെ അതിർത്തിയിലായതിനാൽ ഓരോ പഞ്ചായത്തിലും ആ സ്ഥലപ്പേരുള്ള വാർഡ് വന്നതാണ് കൗതുകമുണ്ടാക്കുന്നത്. അടുത്തടുത്തുള്ള ചെങ്കൽ, കൊല്ലയിൽ പഞ്ചായത്തുകളുടെ അതിർത്തിയിലാണ് ഉദിയൻകുളങ്ങരയും കൊറ്റാമവും.
റോഡിന്റെ ഇരുവശത്തായി വ്യാപിച്ച ഉദിയൻകുളങ്ങര ഗ്രാമത്തിന്റെ ഒരു ഭാഗം കൊല്ലയിൽ പഞ്ചായത്തിലെ 15ാം വാർഡും മറുഭാഗം ചെങ്കൽ പഞ്ചായത്തിലെ 8ാം വാർഡുമായി.
സമാനമാണ് കൊറ്റാമം വാർഡിന്റെയും കഥ. ചെങ്കൽ പഞ്ചായത്തിൽ 9ാം വാർഡാണ് കൊറ്റാമം.
കൊല്ലയിൽ പഞ്ചായത്തിൽ 12ാം വാർഡും.പോസ്റ്ററുകളിൽ പലതിലും വാർഡുകളുടെ നമ്പറും പഞ്ചായത്തിന്റെ പേരും ഇല്ലാത്തതിനാൽ ഏതു പഞ്ചായത്തിലെ സ്ഥാനാർഥിയെന്നു നാട്ടുകാർക്കു പോലും ആശയക്കുഴപ്പമുണ്ടാകും.
കരമനയിൽനിന്നു കളിയിക്കാവിളയിലേക്കു വരുമ്പോൾ ദേശീയപാതയുടെ ഇടതു വശം കൊല്ലയിൽ പഞ്ചായത്തും വലതു വശം ചെങ്കൽ പഞ്ചായത്തുമാണ്.ഒരേ അതിർത്തി പങ്കിടുന്നുവെങ്കിലും വ്യത്യസ്ത ബ്ലോക്ക് പഞ്ചായത്തുകളിലാണ്. ജില്ലാ പഞ്ചായത്ത് ഡിവിഷനും നിയമസഭാ മണ്ഡലവും വ്യത്യസ്തമാണ്.
കൊല്ലയിൽ പഞ്ചായത്ത് പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിലും പാറശാല അസംബ്ലി മണ്ഡലത്തിലും പെടുമ്പോൾ ചെങ്കൽ പാറശാല ബ്ലോക്ക് പഞ്ചായത്തിലും നെയ്യാറ്റിൻകര അസംബ്ലിയുടെ ഭാഗവുമാണ്.
പോത്തൻകോട് വാർഡ് വെമ്പായത്ത് വെമ്പായം വാർഡ് മാണിക്കലിലും!
പോത്തൻകോട് എന്ന പേരിൽ ഗ്രാമപ്പഞ്ചായത്ത് ഉണ്ടെങ്കിലും ആ പേരിലെ വാർഡ് വെമ്പായം പഞ്ചായത്തിലാണുള്ളത്. വെമ്പായം ഒന്നാം വാർഡ് ആണ് പോത്തൻകോട്.
പോത്തൻകോട് പഞ്ചായത്തിലാകട്ടെ, പോത്തൻകോട് ടൗൺ വാർഡാണുള്ളത്.വെമ്പായത്തിന്റെ കാര്യത്തിലുമുണ്ട് കൗതുകം. വെമ്പായം പഞ്ചായത്തിലും തൊട്ടടുത്ത മാണിക്കൽ പഞ്ചായത്തിലും വെമ്പായം എന്ന പേരിൽ വാർഡുണ്ട്.
വെമ്പായം ജംക്ഷൻ സ്ഥിതി ചെയ്യുന്നത് മാണിക്കൽ പഞ്ചായത്തിലാണ്. മാണിക്കൽ പഞ്ചായത്തിലെ 12ാം വാർഡാണ് വെമ്പായം; വെമ്പായം പഞ്ചായത്തിൽ 6ാം വാർഡും!
മൂന്നു പഞ്ചായത്തുകളും വ്യത്യസ്ത ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിലുമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

