ചിറയിൻകീഴ്∙അഴൂരിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു വീട്ടമ്മ മരിച്ച സംഭവത്തിൽ രോഗത്തിന്റെ ഉറവിടം ഇനിയും കണ്ടെത്താൻ ആരോഗ്യവകുപ്പധികൃതർക്കു കഴിയാത്തതിൽ പ്രതിഷേധിച്ചു അഴൂർ–പെരുങ്ങുഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തകർ അഴൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിനു മുന്നിൽ കൂട്ടധർണ നടത്തി. രണ്ടുമാസമായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഹൃദ് രോഗവുമായി ബന്ധപ്പെട്ടു ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ച സംഭവത്തിൽ വൈകിയാണു ആശുപത്രി അധികൃതർ അമീബിക് മസ്തിഷ്ക ജ്വരം സ്ഥീരീകരിച്ചു ബന്ധുക്കൾക്കു അറിയിപ്പു നൽകിയതെന്നു ഇവർ ആരോപിച്ചു.
മരണകാരണം ബന്ധുക്കളിൽ നിന്നു മറച്ചുവച്ചതു ദൂരൂഹതകളുയർത്തുന്നതായും സർക്കാർതല അന്വേഷണം നടത്തണമെന്നും ആവശ്യമുയർത്തി.
രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിൽ ആരോഗ്യവകുപ്പ് ഇരുട്ടിൽ തപ്പുന്നതു സ്ഥലത്തു വ്യാപക പ്രതിഷേധങ്ങൾക്കു വഴിയൊരുക്കിയിട്ടുള്ളതായും സംഭവം നടന്നു മൂന്നു ദിവസം പിന്നിട്ടിട്ടും സ്ഥലത്തു രോഗപ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ലെന്നും സമരക്കാർ പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറി എസ്.കൃഷ്ണകുമാർ കൂട്ടധർണ ഉദ്ഘാടനം ചെയ്തു. പെരുങ്ങുഴി മണ്ഡലം പ്രസിഡന്റ് എ.ആർ.നിസാർ അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ കെ.എസ്.അജിത്ത്കുമാർ, മുട്ടപ്പലം സജിത്ത്, ബി.മനോഹരൻ,ബിജുശ്രീധർ,സി.എച്ച്.സജീവ്,അജിത്ത് രാജ്,എസ്.ശിവപ്രസാദ്, മാടൻവിളനൗഷാദ്,കെ.ഓമന, എസ്.കെ.സുജി, അച്ചുഅജയൻ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

