തിരുവനന്തപുരം ∙ കേരളാ പൊലീസ് അസോസിയേഷനും സമസ്യ ഗ്രന്ഥശാലയും സംയുക്തമായി ‘തണൽ ഏകിയവർക്ക് തണലാകാം’ എന്ന പേരിൽ കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താളിക്കുഴി വായനശാല ഹാളിൽ വയോജന ദിനം ആചരിച്ചു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് നിക്കോയ തോമസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാൽ പരിപാടി ഉദ്ഘാടനം ചെയ്തു.
നാൽപ്പതോളം വയോജനങ്ങൾക്ക് വസ്ത്ര വിതരണം നടത്തി ആദരിച്ചു. പൊലീസ് അസോസിയേഷൻ ജില്ലാ നിർവാഹക സമിതി അംഗം ദിനേഷ് ബാബു, സംസ്ഥാന നിർവാഹക സമിതി അംഗം കൃഷ്ണലാൽ, ജില്ലാ സെക്രട്ടറി വൈ.അപ്പു, സമസ്യ കലാ കായിക സമിതി പ്രസിഡന്റ് അൽ, സമസ്യ ഗ്രന്ഥശാല സെക്രട്ടറി റോബർട്ട് എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]