തിരുവനന്തപുരം ∙ സ്വകാര്യ ബസുകൾ കിഴക്കേകോട്ട നോർത്ത് സ്റ്റാൻഡിൽ കയറാതിരിക്കാൻ ട്രാഫിക് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ കർശന പരിശോധന.
മോട്ടർ വാഹന വകുപ്പും പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. അതേസമയം, കഴിഞ്ഞ ദിവസം മിന്നൽ പണിമുടക്ക് നടത്തി പ്രതിഷേധിച്ചെങ്കിലും സ്വകാര്യ ബസുകൾ ഇപ്പോൾ പതിവുപോലെ സർവീസ് നടത്തി.
സർവീസുകൾ വെട്ടിമുറിച്ച കോട്ടയ്ക്കു മുന്നിലേക്ക് മാറ്റിയതും കിഴക്കേകോട്ട സ്റ്റാൻഡ് ബാരിക്കേഡ് കെട്ടി തിരിച്ചതിലും പ്രതിഷേധിച്ചായിരുന്നു സർവീസുകൾ മുടക്കിയുള്ള സമരം.അതേസമയം, സ്വകാര്യ ബസുകളെ നോർത്ത് സ്റ്റാൻഡിൽ നിന്നു കുടിയിറക്കിയതുകൊണ്ടു മാത്രം കിഴക്കേകോട്ടയിലെ കുരുക്ക് അഴിയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പുത്തരിക്കണ്ടം മൈതാനകവാടം മുതൽ സിറ്റി ഗാരിജ് കവാടം വരെയുള്ള സ്ഥലത്തെ അനധികൃത കച്ചവടങ്ങളും ടിക്കറ്റ് നിരക്ക് ഈടാക്കി സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളും ഗതാഗത കുരുക്കും അപകടങ്ങളും ഉണ്ടാക്കുന്നു എന്ന് ജില്ലാതല റോഡ് സുരക്ഷാ യോഗത്തിൽ കെഎസ്ആർടിസി പരാതിപ്പെട്ടിരുന്നു.
കെഎസ്ആർടിസി യാത്ര ഫ്യുവൽസിന്റെ കവാടം വരെ വഴിയോര കച്ചവടക്കാർ കയ്യടക്കിയെന്നായിരുന്നു പരാതി.കോട്ടയുടെ കവാടം മുതൽ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് സമീപത്തെ മെഡിക്കൽ സ്റ്റോർ വരെയുളള 75.25 സെന്റ് സ്ഥലത്തിന് 2008 ൽ കെഎസ്ആർടിസിക്ക് പട്ടയം അനുവദിച്ചിട്ടുണ്ട്. 2015 മുതൽ കരം അടയ്ക്കുന്നുണ്ട്.
ഈ സ്ഥലം കയ്യേറി തട്ടുകടകൾ നടത്തുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ജില്ലാ ഭരണകൂടം ഇടപെട്ട് കയ്യേറ്റം ഒഴിപ്പിച്ചാൽ നിലവിൽ ഒന്നു മുതൽ 6 വരെ സ്റ്റോപ്പുകൾ പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോമിന്റെ എതിർവശത്തായി മറ്റൊരു പ്ലാറ്റ്ഫോം നിർമിക്കുകയും ചില സർവീസുകൾ അവിടേക്ക് മാറ്റുകയും ചെയ്യാമെന്നും കുരുക്ക് കുറയ്ക്കാമെന്നുമാണ് കെഎസ്ആർടിസിയുടെ വാദം.ഇതിനിടെ, കിഴക്കേകോട്ട സ്വകാര്യ ബസുകളുടെ ടെർമിനൽ പോയിന്റ് (യാത്ര ആരംഭിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യുന്ന സ്ഥലം) അല്ലെന്ന രേഖകൾ പുറത്തു വന്നു.
നഗരത്തിനു പുറത്ത് യാത്ര തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യണമെന്നാണ് സ്വകാര്യ ബസുകളുടെ പെർമിറ്റിലെ വ്യവസ്ഥയെന്നാണ് കെഎസ്ആർടിസിയുടെ വാദം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]