നാഗർകോവിൽ ∙കാരോട്– കന്യാകുമാരി നാലുവരിപ്പാതയിൽ കന്യാകുമാരിക്കും തോട്ടിയോടിനുമിടയിൽ പണിതുവരുന്ന 4 മേൽപാലങ്ങളുടെ നിർമാണം അടുത്ത മാർച്ചിൽ പൂർത്തിയാക്കാൻ പദ്ധതി. 53.7 കി.മീ.
ദൂരം വരുന്ന പാതയിൽ 9 സ്ഥലങ്ങളിലാണ് മേൽപാലങ്ങൾ നിർമിക്കുന്നത്. ഇതിൽ 6 മേൽപാലങ്ങളുടെ നിർമാണം പൂർത്തിയായി.
വഴുക്കംപാറ, പുത്തേരി, തോട്ടിയോട്, പൊറ്റയടി എന്നിവിടങ്ങളിൽ കുളങ്ങൾക്കു മുകളിൽ പണിതുവരുന്ന കൂറ്റൻ മേൽപാലങ്ങളുടെ നിർമാണമാണ് ഇനി പൂർത്തിയാകാനുള്ളത്.
പുത്തേരി കുളത്തിനു മുകളിൽ 500 മീറ്റർ നീളത്തിലും തോട്ടിയോട് 683, വഴുക്കംപാറയിൽ 350 മീറ്റർ നീളത്തിലാണ് മേൽപാലങ്ങൾ പണിതുവരുന്നത്. ജില്ലയിൽ നാലുവരിപ്പാതയിൽ 683 മീറ്റർ നീളത്തിൽ തോട്ടിയോട് പണിതുവരുന്ന പാലമാണ് ഏറ്റവും വലുത്.
പാലത്തിന്റെ 60 ശതമാനം പണികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.
പാലത്തിന്റെ ഇടതു ഭാഗത്തു (തിരുവനന്തപുരത്തു നിന്ന് നാഗർകോവിലിലേക്കു പോകുന്നതിനു) സർവീസ് റോഡ് തുറന്നു. ആ വഴി വാഹനഗതാഗതം തുടങ്ങി.
അറ്റകുറ്റ പണികൾ പൂർത്തിയാക്കിയ നിലവിലെ റോഡിലൂടെയാണ് നാഗർകോവിലിൽ നിന്ന് വരുന്ന വാഹനങ്ങൾ സഞ്ചരിക്കുന്നത്. ഏകദ്ദേശം 600ഓളം തൊഴിലാളികൾ പണിയെടുത്തു വന്ന സ്ഥാനത്തു ഇപ്പോൾ ആയിരത്തോളം പേർ പണിയെടുത്തു വരുന്നു.
ആദ്യഘട്ടത്തിൽ കന്യാകുമാരി മുതൽ വില്ലുക്കുറി വരെയുള്ള പാതയുടെ നിർമാണം വേഗത്തിൽ പൂർത്തീകരിക്കാനാണ് അധികൃതർ പദ്ധതിയിട്ടിരിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]