കോഴിക്കോട് ∙ അമീബിക് മസ്തിഷ്ക ജ്വരം ശാസ്ത്രീയമായും വേഗത്തിലും കണ്ടെത്താന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തിലേക്ക് ഫേസ് കോണ്ട്രാസ്റ്റ് മൈക്രോസ്കോപ്പ് വാങ്ങാന്‍ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് എട്ട് ലക്ഷം രൂപ അനുവദിച്ചു.
രോഗം ശാസ്ത്രീയമായി തിരിച്ചറിയാനും ഉടന്‍ തന്നെ ചികിത്സ ആരംഭിക്കാനും ഫോട്ടോ മൈക്രോഗ്രാഫ് സൗകര്യമുള്ള ഉപകരണം സഹായകരമാകും.
നാഷനല്‍ മെഡിക്കല്‍ കമ്മിഷന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് മൈക്രോബയോളജി വിഭാഗത്തില്‍ ഫേസ് കോണ്ട്രാസ്റ്റ് മൈക്രോസ്കോപ്പ് നിര്‍ബന്ധമാണ്. മെഡിക്കല്‍ കോളജില്‍ ഈ ഉപകരണം ആവശ്യാനുസരണം ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് അടിയന്തരമായി തുക അനുവദിക്കാന്‍ മന്ത്രി നടപടി സ്വീകരിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]