തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിലെ ഇടതു സംഘടനാ ജീവനക്കാർക്കൊപ്പം ഓണമാഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ കമ്മിറ്റി ‘കനലി’ന്റെ നേതൃത്വത്തിലാണ് ‘ഓണം സ്മൃതി’ പരിപാടി സംഘടിപ്പിച്ചത്.
വലിയ ഇടപെടലാണ് സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തിയത്. കൺസ്യൂമർഫെഡ്, സഹകരണ സ്ഥാപനങ്ങൾ, കുടുംബശ്രീ പോലെയുള്ള കൂട്ടായ്മകൾ എന്നിവയും മുന്നിട്ടിറങ്ങി. 1800 കോടി രൂപ ക്ഷേമപെൻഷനായി ഓണക്കാലത്തു വിതരണം ചെയ്തു.
സർക്കാർ ജീവനക്കാർക്ക് ശമ്പളം, മറ്റ് ആനുകൂല്യങ്ങളുമായി 42,100 കോടി രൂപയും നൽകിയെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇ.കെ.നായനാർ ട്രസ്റ്റ്, തൈക്കാട് ശിശുക്ഷേമ സമിതി, ശ്രീചിത്ര ഹോം എന്നിവിടങ്ങളിലേക്കുള്ള ഒരുലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി ചടങ്ങിൽ കൈമാറി. ഇ.കെ.നായനാർ ട്രസ്റ്റിനു വേണ്ടി സിപിഎം ജില്ലാ സെക്രട്ടറി വി.ജോയിയും, ശിശുക്ഷേമസമിതിക്കു വേണ്ടി ജനറൽ സെക്രട്ടറി ജി.എൽ.അരുൺഗോപിയും ശ്രീചിത്രാഹോമിനായി സൂപ്രണ്ട് വി.ബിന്ദുവും ഏറ്റുവാങ്ങി. കനൽ ചെയർപഴ്സൻ എൻ.ബി.പ്രിയമോൾ, കൺവീനർ സിന്ധു ഗോപൻ, സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് പി.ഹണി, നിഷ ജാസ്മിൻ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]