
തിരുവനന്തപുരം∙ കുളച്ചൽ യുദ്ധ വിജയ വാർഷികം ആചരിച്ചു. തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ കുളച്ചൽ യുദ്ധവിജയം ആഘോഷിച്ചു.
രണ്ടാം പൈതൃക കോൺഗ്രസിന്റെ ഭാഗമായുള്ള പൈതൃക സംഗമവും പൈതൃക യാത്രയും ഇതോടൊപ്പം നടന്നു. യാത്ര ഇന്ത്യൻ ആർമിയുടെ തിരുവനന്തപുരം പാങ്ങോട്ടുള്ള കുളച്ചൽ ഗേറ്റിനു മുന്നിൽ ലഫ്റ്റ്നന്റ് കേണൽ കിരൺ.
കെ. നായം ഫ്ലാഗ് ഓഫ് ചെയ്തു.
ഇന്ത്യൻ ആർമി മദ്രാസ് റെജിമെൻ്റിനുള്ള ഉപഹാരം കോ ഓർഡിനേറ്റർ പ്രസാദ് നാരായണൻ കിരൺ കെ. നായർക്ക് കൈമാറി.
കുളച്ചൽ യുദ്ധസ്മാരകത്തിൽ ചരിത്രകാരന്മാരായ ഡോ.
ടി.പി. ശങ്കരൻകുട്ടിനായർ, പ്രഫ .എസ്.
രാജശേഖരൻ നായർ, പ്രതാപ് കിഴക്കേമഠം, പ്രസാദ് നാരായണൻ, അംബിക അമ്മ, എം.എസ്. ശംഭു മോഹൻ, ശങ്കർ ദേവഗിരി, ആർ.
എസ്. പത്മകുമാർ, ജീൻ പോൾ, നിസാർ യാക്കൂബ് എന്നിവർ പ്രസംഗിച്ചു.
യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു. കുളച്ചൽ യുദ്ധം ഒട്ടേറെ അപൂർവതകളുള്ളതാണ് 1741 ൽ തമിഴ്നാട്ടിലെ കുളച്ചൽ തുറമുഖത്തു വച്ച് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയും അനിഴം തിരുനാൾ മാർത്താണ്ഡവർമയുടെ നേതൃത്വത്തിലുള്ള വേണാടും തമ്മിലുണ്ടായ യുദ്ധം.
വിജയം വേണാടിനായിരുന്നു. ആദ്യമായി ഒരു യൂറോപ്യൻ ശക്തിയെ കീഴടക്കിയെന്ന ഖ്യാതി ഇതോടെ വേണാടിന് സ്വന്തമായി.
കീഴടങ്ങിയ ഡച്ചു സേനാനായകൻ ഡിലനോയിക്ക് വേണാട് സൈന്യത്തെ നവീകരിക്കുന്നതിന്റെ ചുമതല മാർത്താണ്ഡവർമ കൈമാറി.
കന്യാകുമാരി മുതൽ ഇടവ വരെ മാത്രം ഉണ്ടായിരുന്ന വേണാട് അരൂക്കുറ്റി വരെ നീളുന്ന ഏകീകൃത തിരുവിതാംകൂറായി വളർന്നത് ഇതിന്റെ തുടർച്ചയാണ്. ഐക്യകേരളത്തിന്റെ ലഘു മാതൃകയാണിത്.
കുളച്ചൽ യുദ്ധവിജയത്തിന്റെ സ്മാരകമായി കരസേനയുടെ നേതൃത്വത്തിൽ കുളച്ചലിൽ ഒരു യുദ്ധ സ്മാരകമുണ്ട്. അവിടെ ഇന്ത്യൻ കരസേനയുടെ മദ്രാസ് റെജിമെന്റിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും ജൂലൈ 31 ന് വിപുലമായ ആദരം അർപ്പിക്കൽ നടക്കാറുണ്ട്.
കന്യാകുമാരി ജില്ലാ ഭരണകൂടം, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, വിരമിച്ച സൈനികർ, നാട്ടുകാർ തുടങ്ങിയവർക്കു പുറമെ കേരളത്തെ പ്രതിനിധീകരിച്ച് തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജും പങ്കെടുക്കാറുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]