
വാക്ക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം∙ പുല്ലുവിള സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ, ലാബ് ടെക്നിഷ്യൻ തസ്തികകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഡേറ്റ എൻട്രി ഓപ്പറേറ്റർക്ക് ഡിസിഎയും ലാബ് ടെക്നിഷ്യൻ തസ്തികയ്ക്ക് ഡിഎംഇ അംഗീകൃത ബിഎസ്സി എംഎൽടി/ഡിഎംഎൽടിയും പാരാ മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷനും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
പ്രായപരിധി 45 വയസ്സ്. ഡേറ്റ എൻട്രി ഓപ്പറേറ്റർ (ഒപി കൗണ്ടർ) ഒഴിവിലേക്ക് 11ന് 10.30നും ലാബ് ടെക്നിഷ്യൻ ഒഴിവിലേക്ക് 12ന് 10.30 നുമാണ് ഇന്റർവ്യൂ.
തിരുവനന്തപുരം ∙ റീജനൽ കാൻസർ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ഫിസിയോതെറപ്പിസ്റ്റ് തസ്തികയിലെ നിയമനത്തിന് ഓഗസ്റ്റ് 25 ന് വാക് ഇൻ ഇന്റർവ്യൂ നടക്കും. വിശദവിവരങ്ങൾക്ക് : www.rcctvm.gov.in .
അധ്യാപക ഒഴിവ്
ഇളമ്പ∙ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ് വിഭാഗം ഇംഗ്ലിഷ് അധ്യാപകൻ, ബസ് ഡ്രൈവർ,ആയ എന്നീ തസ്തികകളിലേക്ക് താൽക്കാലിക ഒഴിവുണ്ട്.
അഭിമുഖം 6ന് 10ന് നടക്കും. വിശദ വിവരങ്ങൾക്ക് 0470–2639006 തിരുവനന്തപുരം ∙ എസ്എംവി ഗവ.മോഡൽ എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്സ് അധ്യാപകന്റെ ഒഴിവുണ്ട്.
അഭിമുഖം 13 ന്. ഫോൺ: 9633248059.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]