
മൾട്ടിപ്പിൾ സ്ക്ലിറോസിസ്: ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു
തിരുവനന്തപുരം ∙ ലോക മൾട്ടിപ്പിൾ സ്ക്ലിറോസിസ് (എംഎസ്) ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു. ശ്രീചിത്രയിലെ ന്യൂറോളജി ഡിപ്പാർട്ട്മെന്റും മൾട്ടിപ്പിൾ സ്ക്ലിറോസിസ് സൊസൈറ്റി ഓഫ് ഇന്ത്യ (എംഎസ്എസ്ഐ) തിരുവനന്തപുരം ചാപ്റ്ററും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ശ്രീചിത്രയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വകുപ്പും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനുമായി (എൻഐപിഎംആർ) സഹകരിച്ചായിരുന്നു പരിപാടി. ഫിസിയോതെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, മനഃശാസ്ത്രം എന്നീ മേഖലകളിലെ വിദഗ്ധർ രോഗികളുടെ സംശയങ്ങൾക്ക് മറുപടി നൽകി.
കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുന്ന വിട്ടുമാറാത്ത ന്യൂറോളജിക്കൽ അവസ്ഥയായ മൾട്ടിപ്പിൾ സ്ക്ലിറോസിസ് കൈകാര്യം ചെയ്യുന്നതിൽ റീഹാബിലിറ്റേഷൻ വകുപ്പ് വഹിക്കുന്ന നിർണായക പങ്കിലാണ് പരിപാടി ശ്രദ്ധ കേന്ദ്രീകരിച്ചത്. 2025 ലെ ലോക മൾട്ടിപ്പിൾ സ്ക്ലിറോസിസ് ദിനത്തിന്റെ രാജ്യാന്തര തീം ആയ “My MS Diagnosis” ഉൾക്കൊണ്ടുകൊണ്ട് കൂടുതൽ ബോധവത്ക്കരണത്തിനും നേരത്തെയുള്ള രോഗനിർണയത്തിനും സൗകര്യപ്രദമായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന്റെ ആവശ്യകതയും ചർച്ച ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]