
ചക്ക തിന്നാനെത്തിയ കാട്ടാന ശുചിമുറിയുടെ കുഴിയിൽ വീണു; സ്വയം മണ്ണിടിച്ചു കുഴി നികത്തി കരയ്ക്കു കയറി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലോട് ∙ ചക്ക തിന്നാനെത്തിയ കാട്ടാന പുരയിടത്തിലെ സ്ലാബ് തകർന്ന് ശുചിമുറിയുടെ കുഴിയിൽ അകപ്പെട്ടു. തുടർന്ന് മണിക്കൂറുകൾ പരിശ്രമിച്ച് സ്വയം മണ്ണിടിച്ചു കുഴി നികത്തി കരയ്ക്കു കയറി രക്ഷപ്പെട്ടു. പെരിങ്ങമ്മല പഞ്ചായത്തിലെ കണ്ണൻകോട്ട് ചന്ദ്രന്റെ വീടിനു സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സ്ലാബ് തകർന്ന ശബ്ദം കേട്ടാണ് വീട്ടുകാർ വിവരമറിയുന്നത്. കരയ്ക്കു കയറിയതോടെ ക്ഷീണിതയായ പിടിയാന കുറച്ചുനേരം അവിടെത്തന്നെ കിടന്ന ശേഷമാണ് കാട്ടിലേക്കു മടങ്ങിയത്. വനപാലകരും നാട്ടുകാരും സ്ഥലത്തെത്തി. നിരന്തരം കാട്ടാന ശല്യമുള്ള മേഖലയാണ് കണ്ണൻകോടും പരിസരവും.