
പായലും പ്ലാസ്റ്റിക്കും നിറഞ്ഞ് കുളം; മാലിന്യത്തിൽ മലിനംകുളം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നെയ്യാറ്റിൻകര ∙മലിനംകുളത്തിനെ മാലിന്യത്തിൽ നിന്ന് രക്ഷിക്കാൻ നടപടിയില്ലെന്ന് ആക്ഷേപം. വേനലിൽ പോലും വറ്റാത്ത കുളത്തിൽ പായലും പ്ലാസ്റ്റിക് മാലിന്യവും നിറഞ്ഞിരിക്കുന്നു. സമീപത്തെ ചന്തയിൽനിന്നുള്ള കാലികളുടെയും മീനിന്റെയും അവശിഷ്ടം കുളത്തിലേക്കാണ് തള്ളുന്നത്. ഇക്കാര്യം പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്തെങ്കിലും നടപടിയുണ്ടായില്ല.കാഞ്ഞിരംകുളം പഞ്ചായത്തിന് കുളം സംരക്ഷിക്കാനാകാത്തതിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഫണ്ടിന്റെ ദൗർലഭ്യമാണ്. കുളത്തിലെ ചെളി നീക്കി ആഴം കൂട്ടാൻ പ്രോജക്ട് തയാറാക്കിയെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.മാലിന്യം തള്ളുന്നവരെ പിടികൂടാൻ ക്യാമറ സ്ഥാപിക്കാനുള്ള പദ്ധതിയും കടലാസിൽ ഉറങ്ങുകയാണ്. മാലിന്യം വലിച്ചെറിയാതിരിക്കാൻ ബോധവൽക്കരണം നടത്തുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു.