
കേരള നഴ്സിങ് കൗൺസിൽ ഇലക്ഷൻ: കെജിഎൻയു സംസ്ഥാനതല കൺവെൻഷൻ നടത്തി
തിരുവനന്തപുരം∙ കേരള നഴ്സിങ് കൗൺസിൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരള ഗവൺമെന്റ് നഴ്സസ് യൂണിയൻ സംസ്ഥാനതലത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. തിരുവനന്തപുരം നഴ്സസ് ഭവൻ ഹാളിൽ നടന്ന കൺവെൻഷൻ കോവളം എംഎൽഎ എം.വിൻസൻറ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സെറ്റോ സംസ്ഥാന ചെയർമാൻ ചവറ ജയകുമാറും എഐസിസി അംഗം കെ.എസ്.ഗോപകുമാറും മുഖ്യപ്രഭാഷണം നടത്തി. കെജിഎൻയു നേതൃത്വം നൽകുന്ന ഐക്യമുന്നണി സ്ഥാനാർഥികളെ വിജയിപ്പിച്ച് കേരള നഴ്സിങ് കൗൺസിലിന്റെ അഴിമതി നിറഞ്ഞ ചരിത്രം തിരുത്തി കേരള നഴ്സിങ് രംഗത്തെ ലോകനിലവാരത്തിലേയ്ക്ക് ഉയർത്തണമെന്ന് എം.വിൻസെന്റ് എംഎൽഎ അഭിപ്രായപ്പെട്ടു.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റെ കെ.എസ്.സന്തോഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം. അനസ് സ്വാഗതവും ജി.ജി. ഗിരീഷ് നന്ദിയും പറഞ്ഞു.
കെജിഎൻയു നേതാക്കളായ എൽ. ആശ, ഇ.ജി ഷീബ , അമ്പിളിഭാസ്, പ്രസന്ന വി.
നായർ, റോബിൻ ബേബി, ജെഫിൻ പി. തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]