നാഗർകോവിൽ∙ പുതുവർഷത്തിലെ ആദ്യ സൂര്യോദയം കാണാൻ കന്യാകുമാരിയിൽ എത്തിയത് ആയിരക്കണക്കിനു വിനോദസഞ്ചാരികൾ. എന്നാൽ മഞ്ഞു മൂടൽ കാരണം രാവിലെ 7നു ശേഷമാണ് സൂര്യോദയം കാണാൻ സാധിച്ചത്. കഴിഞ്ഞ വർഷം 28,77,910 പേർ കന്യാകുമാരി വിവേകാനന്ദ സ്മാരകം സന്ദർശിച്ചതായി പൂംപുകാർ ഷിപ്പിങ് കോർപറേഷൻ അധികൃതർ അറിയിച്ചു.
2024നെ അപേക്ഷിച്ചു 8,77,910 പേർ കൂടുതലാണിത്.
കഴിഞ്ഞ വർഷം 42 കോടി 30 ലക്ഷം രൂപയുടെ വരുമാനം ലഭിച്ചു. ജനുവരിയിൽ 2,14,518 പേരും, ഫെബ്രുവരി 1,98,873, മാർച്ച് 2,15,473, ഏപ്രിൽ 2,09,377, മേയ് 3,12,889, ജൂൺ 1,91,799, ജൂലൈ 1,81,911, ഓഗസ്റ്റ് 2,20,249, സെപ്റ്റംബർ 1,80,189, ഒക്ടോബർ 2,96,136, നവംബർ 2,52,630, ഡിസംബറിൽ 3,46,392 പേരും വിവേകാനന്ദ സ്മാരകം, തിരുവള്ളുവർ പ്രതിമ, കണ്ണാടിപ്പാലം തുടങ്ങിയവ സന്ദർശിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

