പോത്തൻകോട് ∙ മംഗലപുരം പഞ്ചായത്തിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ചു അങ്കണവാടി കെട്ടിടം നിർമിച്ചതിൽ അഴിമതി ആരോപണവുമായി കോൺഗ്രസ്. പദ്ധതിക്കായി 30 ലക്ഷം രൂപ അനുവദിച്ചിട്ടും 680 സ്ക്വയർ ഫീറ്റിലുള്ള കെട്ടിടം മാത്രമാണു നിർമിച്ചതെന്നും ഇതിൽ ലക്ഷങ്ങളുടെ ക്രമക്കേടുണ്ടെന്നും ആരോപിച്ച് കോൺഗ്രസ് നേതാവ് അഹിലേഷ് നെല്ലിമൂട് മുഖ്യമന്ത്രിക്ക് പരാതി നൽകി.
മുണ്ടയ്ക്കൽ വാർഡിലെ 131ാം നമ്പർ അങ്കണവാടി കെട്ടിട നിർമാണത്തിലാണ് അഴിമതി ആരോപിക്കുന്നത്.
പുതുതായി നിർമിച്ച അങ്കണവാടിയിൽ ഒരു ഹാളും ശുചിമുറിയും സ്റ്റോർ റൂമും മാത്രമാണുള്ളത്.
സ്ക്വയർ ഫീറ്റിന് 2,500 രൂപവച്ച് കണക്കുകൂട്ടിയാലും 17 ലക്ഷം രൂപയ്ക്കു കെട്ടിടം പൂർത്തിയാക്കാമെന്നും പരാതിയിൽ പറയുന്നു. ജില്ലാ പഞ്ചായത്ത് ഓഫിസിലെ എക്സിക്യൂട്ടീവ് എൻജിനീയർക്ക് ആണ് ആദ്യം പരാതി നൽകിയത്.
അതിൽ നടപടി സ്വീകരിക്കാതെ വന്നപ്പോൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇരുപത് മീറ്റർ നീളത്തിൽ അങ്കണവാടിയുടെ മുൻവശത്ത് മാത്രമേ മതിൽ കെട്ടിയിട്ടുള്ളൂ.
ബാക്കി ഭാഗങ്ങൾ തുറന്നു കിടക്കുകയാണ്. അങ്കണവാടിയിൽ വെള്ളത്തിനായി പൈപ്പ് കണക്ഷനും എടുത്തിട്ടില്ല.
നിലവിൽ അടുത്തുള്ള വീടുകളിൽ നിന്നാണ് വെള്ളം എടുക്കുന്നത്. നിർമാണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

