പാറശാല ∙ കരമന–കളിയിക്കാവിള പാതയിൽ ഉദിയൻകുളങ്ങരയ്ക്കു സമീപം മാലിന്യം വലിച്ചെറിയുന്നതിനെതിരെ വ്യാപക പ്രതിഷേധം. ഉദിയൻകുളങ്ങര നിന്ന് പാറശാലയിലേക്കുളള പാതയിൽ കൊറ്റാമത്തിനു മുൻപുള്ള കൊല്ലയിൽ പഞ്ചായത്തിൽ പെട്ട
വിജനമായ പാതയുടെ ഒരു വശത്തെ 150 മീറ്ററോളം വരുന്ന സ്ഥലമാണ് സാമൂഹികവിരുദ്ധർ മാലിന്യം തളളുന്നതിന് ഉപയോഗിക്കുന്നത്. ഇരു വശവും വയലായതിനാൽ തൊട്ടടുത്ത് വീടുകൾ ഇല്ല.
ഇതാണ് മാലിന്യം വലിച്ചെറിയുന്നതിന് അനുകൂലമായിട്ടുളളത്. ഇവിടെ രാത്രികാലങ്ങളിൽ വാഹനങ്ങളിൽ ചാക്കിൽ കെട്ടിയ നിലയിലാണ് മാലിന്യം വലിച്ചെറിയുന്നത്.
തെരുവുനായ്ക്കളുടെ കേന്ദ്രം കൂടിയാണിവിടം.
ദേശീയപാതയിലൂടെ വരുന്നവർ ഇവിടെയിറങ്ങിയാണ് തൊട്ടു പുറകിലുളള ധനുവച്ചപുരം റയിൽവേ സ്റ്റേഷനിലേക്കു പോകുന്നത്. ബസിൽ പോകുമ്പോൾ പോലും വല്ലാത്ത ദുർഗന്ധമാണിവിടെ.
ഈ ഭാഗത്ത് നടപ്പാതയ്ക്ക് തീരെ വീതിയില്ലാത്തതിനാൽ ഈ മാലിന്യക്കൂമ്പാരത്തിൽ ചവിട്ടിവേണം നടക്കാൻ. തിരുവനന്തപുരം നഗരത്തിലും സമീപ പ്രദേശങ്ങളിലും നിന്നുളള ഹോട്ടലുകളിലും, അറവുശാലകളിലും നിന്നുളള കോഴികളുടെയും മാടുകളുടെയും മാലിന്യങ്ങളാണ് ഇവിടെ വലിച്ചെറിയുന്നത്.
നാട്ടുകാർ പലപ്രാവശ്യം പഞ്ചായത്തിലും പൊലീസിലും പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഈ ഭാഗത്ത് സിസിടിവി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നതാണെങ്കിലും നടപടിയുണ്ടായിട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

