നെടുമങ്ങാട്∙ ഓണത്തിരക്കിലമർന്ന് നഗരം. ഇന്നലെ നല്ല തിരക്കായതോടെ ഓണ വിപണിയും ഉഷാറായി.
വരും ദിവസങ്ങളിൽ തിരക്ക് നിയന്ത്രണാതീതമാകും. രാത്രി 10 വരെയുള്ള ഇൗ ഒഴുക്ക് ഉത്രാടം വരെ തുടരും.
സാധനങ്ങൾ വാങ്ങാനുള്ള തിരക്കാണ് നഗര ഹൃദയത്തിൽ. നടപ്പാതകൾ കയ്യേറിയും കച്ചവടം പൊടിപൊടിക്കുകയാണ്.
ഫുട്പാത്തിൽ താൽക്കാലിക കച്ചവടക്കാർക്ക് ഇന്ന് മുതലാണ് നഗരസഭ ലൈസൻസ് നൽകാൻ തീരുമാനിച്ചതെങ്കിലും രണ്ട് ദിവസം മുൻപേ ഇവർ കച്ചവടം ആരംഭിച്ചു.
സംസ്ഥാന സർക്കാരും ടൂറിസം വകുപ്പും നഗരസഭയും ചേർന്ന് നടത്തുന്ന ഒാണോത്സവത്തിന്റെ ഭാഗമായുള്ള അമ്യൂസ്മെന്റ് പാർക്കും പ്രവർത്തനം തുടങ്ങി. വ്യാപാരികളും ഓട്ടോ ടാക്സി ജീവനക്കാരും ചേർന്ന് നഗരത്തിൽ നടത്തുന്ന വൈദ്യുത ദീപാലങ്കാരത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6.30ന് നടക്കും.ഓണ വിപണിയും ഉഷാറായതോടെ സാധനങ്ങൾ വാങ്ങാൻ ആളുകളുടെ തിരക്കാണ്.
വരും ദിവസങ്ങൾ തിരക്ക് നിയന്ത്രണാതീതമാകും. പൊലീസ് ശക്തമായ സുരക്ഷ ഒരുക്കും.
മറ്റു സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ പൊലീസിനെ വരും ദിവസങ്ങളിൽ നെടുമങ്ങാട്ട് വിന്യസിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]