കല്ലമ്പലം ∙ തിരക്കേറിയ വർക്കല കല്ലമ്പലം റോഡിൽ വടശ്ശേരിക്കോണം ജംക്ഷന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകട സ്ഥിതിയിൽ.
കല്ലമ്പലം ഭാഗത്തേക്ക് പോകാൻ ജനം ബസ് കാത്തിരിക്കുന്നത് ഇവിടെയാണ്. വർഷങ്ങൾ പഴക്കമുള്ള കാത്തിരിപ്പ് കേന്ദ്രം നന്നാക്കാനോ പുതിയത് സ്ഥാപിക്കാനോ നടപടിയില്ല.
മേൽക്കൂര തകർന്ന് മഴയത്ത് ചോർന്നൊലിക്കുന്ന നിലയിലാണ്. മേൽക്കൂര താങ്ങി നിർത്തുന്ന തൂണുകളും ദ്രവിച്ച് ഏത് നിമിഷവും നിലം പൊത്തുന്ന അവസ്ഥയിലാണ്.
നാട്ടുകാർ പലവട്ടം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല എന്നാണ് പരാതി.
രാവിലെ നൂറുകണക്കിന് വിദ്യാർഥികളും മറ്റ് യാത്രക്കാരും ഈ കാത്തിരിപ്പ് കേന്ദ്രത്തെ ആശ്രയിക്കുന്നു. മഴയത്ത് തിങ്ങി ഞെരുങ്ങി നിന്നാൽ മാത്രം പോരാ ചോർച്ചയെ നേരിടാൻ കുട
പിടിക്കുകയും വേണം. ഇരിക്കാനുള്ള കമ്പികളും ദ്രവിച്ച നിലയിലാണ്.
ശക്തമായ മഴയത്ത് റോഡിലൂടെ ഒലിച്ചു പോകുന്ന വെള്ളം ഇതിനകത്ത് കയറുന്ന സ്ഥിതിയും ഉണ്ടെന്ന് വിദ്യാർഥികൾ പറയുന്നു. ധാരാളം ബസുകൾ പോകുന്ന റൂട്ടിലെ പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ കാലപ്പഴക്കം കൊണ്ടുള്ള ദുരവസ്ഥ മാറ്റാൻ നടപടി വേണം എന്ന ആവശ്യം ശക്തമാണ്. കൂടുതൽ പേർക്ക് നിൽക്കാനും ഇരിക്കാനും ഉള്ള സൗകര്യത്തിൽ ആധുനിക രീതിയിലുള്ള കാത്തിരിപ്പ് കേന്ദ്രം പണിയണം എന്നാണ് വിദ്യാർഥികളും മറ്റ് യാത്രക്കാരും ആവശ്യപ്പെടുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]