തിരുവനന്തപുരം ∙ ‘കെ സ്റ്റോർ’ ആക്കുന്ന റേഷൻകടകളിൽ ഇനി മുതൽ പാസ്പോർട്ടിന്റെ അപേക്ഷയും അക്ഷയ സെന്ററുകൾ വഴിയുള്ള സേവനങ്ങളും ലഭിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ.ഗ്രാമപ്രദേശത്ത് വസിക്കുന്ന സാധാരണക്കാർക്കു അവശ്യസേവനങ്ങൾക്ക് വേണ്ടി പട്ടണങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കുകയാണു ലക്ഷ്യം. നിലവിൽ 2300ലധികം കടകൾ കേരളത്തിൽ കെ സ്റ്റോർ ആയി.
ഓണം കഴിയുമ്പോൾ 14,000 റേഷൻകടകളും കെ സ്റ്റോർ ആക്കുകയാണ് ലക്ഷ്യം.
ആധാർ, പെൻഷൻ, ഇൻഷുറൻസ് സേവനങ്ങളും ടിക്കറ്റ് ബുക്കിങ്ങും ഇനി കെ സ്റ്റോർ വഴി ലഭ്യമാക്കും. ആധുനിക സൗകര്യങ്ങൾ ലഭ്യമല്ലാത്ത ഗ്രാമങ്ങളിലടക്കം റേഷൻകടകൾ കെ സ്റ്റോർ ആയി മാറ്റും.
10,000 രൂപ വരെയുള്ള ബാങ്കിങ് സേവനങ്ങൾ കെ സ്റ്റോർ വഴി നടത്താനാവും. 5 കിലോയുടെ ഛോട്ടു ഗ്യാസ് സിലിണ്ടറും മിൽമ ഉൽപന്നങ്ങളും കെ സ്റ്റോർ വഴി ലഭിക്കും.
മഞ്ചാടിമൂട് കെ സ്റ്റോർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ മാണിക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ അധ്യക്ഷനായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]