പാലോട്∙ വാമനപുരം നദിയിലെ ചെല്ലഞ്ചി കടവിൽ രാത്രികാലങ്ങളിൽ അനധികൃത വ്യാപക മണലൂറ്റ് നടക്കുന്നതായി പരാതി. നദികളുടെ ഇരു വശങ്ങളിൽ നിന്നു മണലൂറ്റുന്നതു മൂലം വസ്തുക്കളുടെ വശങ്ങൾ ഇടിയുന്നതായി പറയുന്നു.
മാത്രമല്ല പാലത്തിന്റെ പില്ലറുകൾക്ക് ചുവട്ടിൽ നിന്നു മണലൂറ്റുന്നതായും ആരോപണമുണ്ട്. നദികളിൽ നിന്ന് മണലൂറ്റുന്നത് സർക്കാർ നിരോധിച്ചിരിക്കെയാണ് ഇത്തരം മണലൂറ്റ് നടക്കുന്നത്. ചാക്കുകളിൽ നിറയ്ക്കുന്ന മണൽ ജീപ്പുകളിലും പിക്കപുകളിലുമായി രാത്രി കൊണ്ടു പോകുകയും വലിയ വിലയ്ക്കു വിൽക്കുകയും ചെയ്യുന്നതായും പറയുന്നു.
നദിയുടെ പലഭാഗത്തും വലിയ മണൽക്കയങ്ങൾ ആയിട്ടുണ്ട്.
നാട്ടുകാർ ബന്ധപ്പെട്ടവരെ പലതവണ അറിയിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും അധികൃതരുടെ ഒത്താശയോടെയാണ് മണലൂറ്റ് നടക്കുന്നതെന്നും പറയുന്നു. അനവധി മുങ്ങി മരണങ്ങൾ നടന്നിട്ടുള്ള സ്ഥലമാണ് ചെല്ലഞ്ചി കടവ്. നദിയിലെ മണലൂറ്റ് തടയാൻ പാലത്തിനടിയിൽ ക്യാമറ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]