തിരുവനന്തപുരം∙ തമാശ പറയുന്നതിനിടെ പ്രകോപിതനായി സുഹൃത്തിനെ കുത്തി കൊലപ്പെടുത്തിയ പ്രതിക്ക് കോടതി ഏഴ് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി മൂന്ന് മാസം അധിക തടവ് അനുഭവിക്കണം.
കരമന നെടുങ്കാട് സോമന് നഗര്‍ തുണ്ടുവിള വീട്ടില്‍ വിക്രമനെയാണ് കോടതി ശിക്ഷിച്ചത്. കവടിയാര്‍ പത്മവിലാസം റോഡ് കാട്ടുവിളാകം പുത്തന്‍വീട്ടില്‍ ബോസിനെയാണ് വിക്രമന് കൊലപ്പെടുത്തിയത്.
ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആര്. രേഖയാണ് കേസ് പരിഗണിച്ചത്.
വിക്രമനും ബോസും ബാല്യകാല സുഹൃത്തുക്കളായിരുന്നു.
ബന്ധുക്കളെക്കാണാന്‍ കവടിയാറില്‍നിന്ന് കരമനയെത്തിയ ബോസ് സുഹൃത്തും നെടുങ്കാട് ടെക്സ്റ്റൈല്‍ ജംങ്ഷനില്‍ വെല്‍ഡിങ് വര്‍ക്ക് ഷോപ്പ് നടത്തുകയും ചെയ്യുന്ന വിക്രമനെ കാണാന്‍ അയാളുടെ വര്‍ക്ക് ഷോപ്പായ സജി എഞ്ചിനീയറിംങ് വര്‍ക്സില്‍ എത്തുകയായിരുന്നു. ഭാര്യയുമായി പിണങ്ങി കഴിയുന്ന വിക്രമന് ആഹാരം പാചകം ചെയ്ത് കൊടുത്തിരുന്നത് കടയിലെ ജീവനക്കാരനായ അനി ആയിരുന്നു.
ബോസ് ഒരോന്നും പറഞ്ഞ് അനിയെ കണക്കിലധികം കളിയാക്കിയത് വിക്രമന് വിലക്കിയെങ്കിലും ബോസ് കളിയാക്കല്‍ തുടര്‍ന്നു.
പ്രകോപിതനായ വിക്രമന് ബോസിനെ കടയില്‍ നിന്ന് തളളി പുറത്താക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ മല്‍പിടിത്തത്തിനിടെ മുന ഉളി കൊണ്ട് വിക്രമന് നാല് തവണ ബോസിനെ കുത്തി. നെഞ്ചിലേറ്റ ആഴത്തിലുളള മുറിവ് മരണ കാരണമായി മാറി.
2022 ഏപ്രില്‍ 29 ന് ഉച്ചക്ക് രണ്ട് മണിക്കായിരുന്നു സംഭവം. അടുത്ത ദിവസം മെഡിക്കല്‍ കോളജില്‍ വച്ച് ബോസ് മരണപ്പെട്ടു.
പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.ആർ. ഷാജി ഹാജരായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]