
തിരുവനന്തപുരം ∙ രാത്രി വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി നെടുമങ്ങാട് പയ്യമ്പള്ളി ശവക്കാടിന് സമീപം തടത്തരികത്ത് വീട്ടിൽ ഷഫീക്കിനെയാണ് (34) 21 വർഷം കഠിനതടവിനും 60,000 രൂപ പിഴയ്ക്കും അഡിഷനൽ ജില്ലാ ജഡ്ജി എം.പി.ഷിബു ശിക്ഷിച്ചത്. ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയാണ് ഷഫീക്ക്.
2017 ഏപ്രിൽ 7നായിരുന്നു സംഭവം.
വീട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന യുവതി ഉറങ്ങുന്ന സമയത്ത് പീഡിപ്പിച്ചെന്നാണ് കേസ്. ഭീഷണിപ്പെടുത്തി അരപ്പവൻ കമ്മലും മോഷ്ടിച്ചു. കമ്മൽ പൊലീസ് കണ്ടെടുത്തു. പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ.
അജിത്ത് പ്രസാദ്, അഭിഭാഷക വി.സി.ബിന്ദു എന്നിവർ ഹാജരായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]