
തിരുവനന്തപുരം ∙ 52 ദിവസത്തെ ട്രോളിങ് നിരോധനം 31ന് അർധരാത്രി അവസാനിച്ചു. വള്ളങ്ങളും ബോട്ടുകളും കടലിൽ സജീവമായി തുടങ്ങി.
യന്ത്രവത്കൃത ബോട്ടുകളും എൻജിൻ ഘടിപ്പിച്ച വള്ളങ്ങളുമടക്കം 4500 യാനങ്ങളാണു കേരള തീരത്ത് മത്സ്യബന്ധനത്തിന് ഇറങ്ങുന്നത്. റജിസ്ട്രേഷൻ, ലൈസൻസ് നടപടികൾ പൂർത്തീകരിച്ചാണ് ബോട്ടുകൾ പുറപ്പെടുന്നത്.
ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ബോട്ടുകളും തൊഴിലാളികളും കേരളതീരത്ത് മടങ്ങിയെത്തിയിട്ടുണ്ട്. മത്സ്യബന്ധന മേഖലയിൽ തദ്ദേശീയർക്കു പുറമേ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും സജീവമാണ്.
തുറമുഖങ്ങളിലെ തൊഴിലാളികൾ, ഐസ് ഫാക്ടറികളിലെ ജീവനക്കാർ, മത്സ്യം തരംതിരിക്കുന്നവർ, ലേലക്കാർ, വാഹനത്തൊഴിലാളികൾ എന്നിവരും ഇന്നുമുതൽ സജീവമാകും.
ട്രോളിങ് നിരോധന കാലത്ത് പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികൾക്ക് കടലിൽനിന്ന് കാര്യമായി മത്സ്യം ലഭിച്ചിരുന്നില്ല. ട്രോളിങ് നിരോധനത്തിന് മുൻപ് മഴയും കടലാക്രമണവും കനത്തതോടെ വരുമാനം കുറഞ്ഞു.
ഇതു ബോട്ടുകളുടെയും വള്ളങ്ങളുടെയും അറ്റകുറ്റപ്പണിയെ ബാധിച്ചിട്ടുണ്ടെന്ന് തൊഴിലാളികളും ബോട്ട് ഉടമകളും പറയുന്നു. പുറംകടലിൽ ചരക്കുകപ്പൽ മുങ്ങിയതിനെ തുടർന്ന് കടലിൽ ഒഴുകി നടക്കുന്ന കണ്ടെയ്നർ മാലിന്യങ്ങളിൽ കുരുങ്ങി വലകൾ നശിച്ചതും വെല്ലുവിളിയായി.
തീരത്ത് പ്രതീക്ഷ
മത്സ്യബന്ധന മേഖലയിൽ പ്രതിസന്ധികൾ ഉണ്ടെങ്കിലും പ്രതീക്ഷയോടെയാണ് ഏറെപ്പേരും കടലിലേക്ക് ഇറങ്ങുന്നത്.
മഴക്കാലത്ത് ശക്തമായ മഴ ലഭിച്ചതും ഇത്തവണയുണ്ടായ ശക്തമായ കാറ്റും ചാകര കൊണ്ടുവരുമെന്നാണു പ്രതീക്ഷ. മത്തി, കിളിമീൻ, ടൈഗർ ചെമ്മീൻ, കണവ തുടങ്ങിയ മത്സ്യങ്ങളാണ് ആദ്യഘട്ടത്തിൽ പ്രതീക്ഷിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]