
സംസ്ഥാനത്ത് മഴ ശക്തമാകും:
തിരുവനന്തപുരം ∙ വടക്കൻ കേരളത്തിൽ മഴ തുടരുന്നു. തെക്കൻ കേരളത്തിൽ 6ന് വീണ്ടും ശക്തി പ്രാപിക്കും.
12നു ശേഷം സംസ്ഥാനത്ത് എല്ലായിടത്തും മഴ ലഭിക്കാനാണ് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ഇന്ന് മത്സ്യബന്ധനം നടത്താം.
ലക്ഷദ്വീപ് തീരത്ത് 4 വരെയും കർണാടക തീരത്ത് 2, 4 തീയതികളിലും മത്സ്യബന്ധനം പാടില്ല.
കർഷകരെ ആദരിക്കുന്നു
കിളിമാനൂർ∙ കർഷക ദിനത്തിൽ കിളിമാനൂർ പഞ്ചായത്ത് പരിധിയിൽ 11 വിഭാഗങ്ങളിലെ മികച്ച കർഷകരെ കണ്ടെത്തി ആദരിക്കുന്നു. നാമനിർദേശങ്ങൾ 5നു 5നു മുൻപ് കൃഷിഭവനിൽ നൽകണം.
ഫോൺ: 93834 70198.
അപേക്ഷ ക്ഷണിച്ചു
നേമം ∙ പള്ളിച്ചൽ കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കർഷകദിനത്തിൽ ആദരിക്കുന്നതിന് മികച്ച കർഷകരെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ 5ന് വൈകിട്ട് 5ന് മുൻപായി അപേക്ഷ സമർപ്പിക്കണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]