
റോണ്ടേവൂ 2കെ25ന് സമാപനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നാലാഞ്ചിറ ∙ സർവോദയ വിദ്യാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റോണ്ടേവൂ 2കെ25 ഫെസ്റ്റ് സമാപിച്ചു. സമാപ ചടങ്ങിൽ സിനിമാതാരം നന്ദു മുഖ്യാതിഥിയായി. തിരുവനന്തപുരം നഗരത്തിലെ 17 വിദ്യാലയങ്ങളിൽ നിന്ന് ആയിരത്തോളം വിദ്യാർഥികൾ ഫെസ്റ്റിൽ പങ്കെടുത്തു. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ക്രൈസ്റ്റ് നഗർ ഹയർ സെക്കൻഡറി സ്കൂൾ ഐഎസ്സി ഒന്നാം സ്ഥാനവും, ദ സ്കൂൾ ഓഫ് ഗുഡ് ഷെപ്പേർഡ് രണ്ടാം സ്ഥാനവും നേടി.
ഫെസ്റ്റിന്റെ ഭാഗമായി നാലാഞ്ചിറ സ്നേഹവീടിന് കരുതൽ സഹായം പ്രിൻസിപ്പൽ പ്രഫ. ഡോ. ഷേർളി സ്റ്റുവർട്ട്, ബർസാർ റവ. ഫാ. ജോൺ മുരുപ്പേൽ എന്നിവർ ചേർന്ന് നൽകി. വൈസ് പ്രിൻസിപ്പൽ ടെറിൻ ജോസഫ്, ഹെഡ് ബോയ് സാകാശ് നായർ, ഹെഡ് ഗേൾ ഷാനൻ സൂസൻ ജേക്കബ്, ക്യാപ്റ്റൻമാരായ ഉത്രജിത്, ശ്രദ്ധ പി. നായർ, കൾച്ചറൽ കോഓർഡിനേറ്റർ അനന്തപദ്മനാഭൻ എന്നിവർ സംസാരിച്ചു.