തിരു. ജനറൽ ആശുപത്രിയിൽ ആധുനിക എക്സറേ മെഷീൻ അനിവാര്യം: മനുഷ്യാവകാശ കമ്മിഷൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ ജനറൽ ആശുപത്രിയിൽ പണിമുടക്കുന്ന എക്സറേ മെഷീന് പകരം നിശ്ചിത സമയത്തിനുള്ളിൽ ഏറ്റവുമധികം ഇമേജുകൾ എടുക്കാൻ കഴിയുന്ന ഡിജിറ്റൽ റേഡിയോഗ്രാഫി സിസ്റ്റം (ഡിആർ സിസ്റ്റം) അനിവാര്യമാണെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. സർക്കാർ അനുമതി ലഭിച്ചാൽ എത്രയും വേഗം വാങ്ങാനുള്ള നടപടി ഡിഎച്ച്എസും ഡിഎംഒയും ആശുപത്രി സൂപ്രണ്ടും സ്വീകരിക്കണം. ആശുപത്രിയിലെ ചീഫ് റേഡിയോഗ്രാഫറും ആരോഗ്യവകുപ്പ് ഡപ്യൂട്ടി ഡയറക്ടറും സിറ്റിങ്ങിൽ ഹാജരായി.
യുപിഎസിന്റെ തകരാർ കാരണമാണ് യന്ത്രം പണി മുടക്കിയതെന്നും പുതിയ യുപിഎസ് സ്ഥാപിച്ച് നിലവിൽ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. രോഗികളുടെ ബാഹുല്യവും നിരന്തര ഉപയോഗവും കാരണം എക്സറേ ഇമേജ് ക്വാളിറ്റിയിൽ ന്യൂനത സംഭവിക്കാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിആർ സിസ്റ്റം വാങ്ങുന്നതിനുള്ള ഫണ്ടിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും സൂപ്രണ്ട് അറിയിച്ചു. ഇതിന് രണ്ടു കോടിയോളം രൂപ വില വരും. 2025-26 സാമ്പത്തിക വർഷത്തിൽ സിസ്റ്റം വാങ്ങാൻ ഫണ്ടില്ലാത്തതിനാൽ 2026-27 ലെ പ്ലാനിൽ പരിഗണിക്കാമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ കമ്മിഷനെ അറിയിച്ചു.