
സീസൺ കാലത്തെ മീനുകളെ കാണാനില്ല, വിഴിഞ്ഞത്ത് കൊഴിയാള സമൃദ്ധി; രാവിലെ കുട്ടയൊന്നിന് 2400 രൂപ, ശേഷം 400
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിഴിഞ്ഞം∙സീസൺ ദിനങ്ങൾ മങ്ങിയ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് പ്രതീക്ഷ പകർന്ന് കൊഴിയാള മത്സ്യത്തിന്റെ വലിയ ശേഖരം തട്ടുമടിയിൽപ്പെട്ട് എത്തി. രാവിലെ എത്തിയ ആദ്യ വള്ളങ്ങളിൽ ഈ മത്സ്യത്തിന്റെ സാമാന്യം നല്ല കോരു കണ്ടത് ഇത്ര നാളും മീൻ ലഭ്യത കുറഞ്ഞ തീരത്ത് ആവേശം പകർന്നു.പിന്നീട് അടുത്ത മിക്ക വള്ളങ്ങളിലും ഈ മീനിന്റെ വലിയ അളവ് എത്തിയതോടെ രാവിലെ കുട്ടയൊന്നിന് 2400 രൂപയായിരുന്ന വില 400 രൂപയിലേക്ക് താണു.ഇതോടെ ഇവ തമിഴ്നാട്ടിലെ വള നിർമാണ കമ്പനികളിലേക്ക് വണ്ടി കയറിയതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
സീസൺ കാലത്തെ മീനുകളെ കാണാനില്ല
വിഴിഞ്ഞം∙മുഴുത്ത കൊഞ്ചു ലഭ്യതയിലാണ് വിഴിഞ്ഞത്ത് സാധാരണ മീൻപിടിത്ത സീസൺ ആരംഭിക്കുന്നത്. സീസൺ തുടങ്ങി രണ്ടു മാസമായിട്ടും ഈ ഇനം കിട്ടാനില്ലാത്ത സ്ഥിതിയാണെന്നു തൊഴിലാളികൾ.കൊഞ്ചു ലഭ്യതയിൽ പ്രതീക്ഷ നഷ്ടപ്പെട്ടതോടെ ഇനി കണവ കിട്ടുമോ എന്നാണ് നോട്ടം. ഇനിയുള്ള നാളുകളിലാണ് പ്രതീക്ഷയെന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കണവയ്ക്കു പിന്നാലെ വാളയും കിട്ടേണ്ടതാണ്.