
ബ്രത്തലൈസർ ‘ഫിറ്റാണ്’ ! കെഎസ്ആർടിസി ഡ്രൈവർ മദ്യപിച്ചെന്നു ബ്രത്തലൈസറിൽ ആദ്യ ഫലം; പിന്നാലെ തിരുത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നെയ്യാറ്റിൻകര ∙ ഡ്രൈവർ ഡ്യൂട്ടിക്ക് എത്തിയപ്പോൾ ആദ്യ പരിശോധനയിൽ മദ്യപിച്ചെന്നും 10 മിനിറ്റിനു ശേഷം നടത്തിയ പരിശോധനയിൽ ഇല്ലെന്നും ഫലം. കെഎസ്ആർടിസി പൂവാർ ഡിപ്പോയിൽ മുഴുവൻ യൂണിയനുകളും വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി.ഇന്നലെ രാവിലെയാണ് സംഭവം. ഡ്യൂട്ടിക്ക് എത്തിയ താൽക്കാലിക ഡ്രൈവറും നെല്ലിമൂട് സ്വദേശിയുമായ സ്റ്റാൻലി രവിയെ ബ്രത്തലൈസർ പരിശോധന നടത്തിയപ്പോൾ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. താൻ മദ്യപിക്കാറില്ലെന്നു ഡ്രൈവർ പറഞ്ഞെങ്കിലും ഡ്യൂട്ടിക്ക് അയയ്ക്കേണ്ടതില്ലെന്ന് അധികൃതർ നിലപാടെടുത്തു.
തന്റെ നിരപരാധിത്വം തെളിയിക്കാൻ ഒരു അവസരം കൂടി ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. പിന്നീട് മുഴുവൻ യൂണിയനുകളുടെയും നേതൃത്വത്തിൽ പ്രതിഷേധം തുടങ്ങിയപ്പോൾ അനുമതി നൽകി. വീണ്ടും പരിശോധന നടത്തിയപ്പോൾ മദ്യപിച്ചിട്ടില്ലെന്ന് ഫലം. ഇതോടെ പ്രതിഷേധം അവസാനിച്ചു.പക്ഷേ, ഈ ബ്രത്തലൈസർ, സാധാരണക്കാരായ ഒട്ടേറെപ്പേരുടെ ജീവിതം വഴിമുട്ടിക്കുമെന്നു യൂണിയൻ നേതാക്കൾ പറയുന്നു. ഇന്നു പ്രതിഷേധം ഇല്ലായിരുന്നെങ്കിൽ ഈ ഡ്രൈവറെ, ചെയ്യാത്ത കുറ്റത്തിനു ദിവസങ്ങൾക്കുള്ളിൽ പിരിച്ചു വിടുന്ന സാഹചര്യമുണ്ടാകുമായിരുന്നു. ബ്രത്തലൈസറുകൾ പരിശോധിക്കാനും സംവിധാനം വേണമെന്നാണ് യൂണിയൻ നേതാക്കളുടെ ആവശ്യം.